city-gold-ad-for-blogger
Aster MIMS 10/10/2023

സേവന പാതയില്‍ തുല്യതയില്ലാത്ത മികവാര്‍ന്ന പ്രവര്‍ത്തനങ്ങളുമായി ലയണ്‍സ് ക്ലബ് ഓഫ് ചന്ദ്രഗിരി മുന്നേറുന്നു; പുതിയ ഭാരവാഹികളായി

കാസര്‍കോട്: (www.kasargodvartha.com 24.07.2021) സേവന രംഗത്ത് ശ്രദ്ധേയ പ്രവര്‍ത്തനങ്ങളുമായി ലയണ്‍സ് ക്ലബ് ഓഫ് ചന്ദ്രഗിരി മുന്നേറുകയാണെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുതിയ ഭാരവാഹികള്‍ ശനിയാഴ്ച വൈകീട്ട് ചുമതലയേൽക്കും. അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന ലയണ്‍സ് ഇന്റര്‍നാഷണലിന്റെ വീടില്ലാത്തവര്‍ക്ക് വീട് അടക്കമുള്ള നിരവധി പദ്ധതികള്‍ അര്‍ഹരായവരിലേക്ക് എത്തിക്കാന്‍ ലയണ്‍സ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരി മുന്‍ നിരയില്‍ പ്രവര്‍ത്തനങ്ങളുമായുണ്ട്. പദ്ധതിയുടെ ഭാഗമായി രണ്ടുപേര്‍ക്ക് വീടുവെച്ച് നല്‍കിയിരുന്നു.

 
സേവന പാതയില്‍ തുല്യതയില്ലാത്ത മികവാര്‍ന്ന പ്രവര്‍ത്തനങ്ങളുമായി ലയണ്‍സ് ക്ലബ് ഓഫ് ചന്ദ്രഗിരി മുന്നേറുന്നു; പുതിയ ഭാരവാഹികളായി


2020 ല്‍ ആരംഭിച്ച ആംബുലന്‍സ് സെര്‍വീസ് ഏറെ നിര്‍ധനര്‍ക്കാണ് ആശ്വാസം പകരുന്നത്. പൂര്‍ണമായും സൗജന്യമായി നല്‍കുന്ന ആംബുലന്‍സ് ഓടിക്കുന്നത് അംഗങ്ങള്‍ തന്നെയാണ്. തളങ്കര മാലിക് ദീനാര്‍ ആശുപത്രിയില്‍ ഒരുക്കിയ സൗജന്യ ഡയാലിസിസ് ബ്ലോക് പാവപെട്ടവര്‍ക്ക് ആശ്രയമേകുന്നു. ആരും വിശക്കരുതെന്ന ലക്ഷ്യത്തോടെ നഗരത്തില്‍ അലയുന്നവര്‍ക്ക് വേണ്ടി കാസര്‍കോട് പൊലീസിന്റെ നേതൃത്വത്തില്‍ ടൗണ്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ ഒരുക്കിയ അക്ഷയപാത്രം പദ്ധതിക്ക് കെട്ടിടം നിര്‍മിച്ച് നല്‍കുകയും പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയും ചെയ്തു.

 
സേവന പാതയില്‍ തുല്യതയില്ലാത്ത മികവാര്‍ന്ന പ്രവര്‍ത്തനങ്ങളുമായി ലയണ്‍സ് ക്ലബ് ഓഫ് ചന്ദ്രഗിരി മുന്നേറുന്നു; പുതിയ ഭാരവാഹികളായി

 

പ്രളയ സമയത്ത് കേരളത്തിലും കര്‍ണാടകയിലും സാമ്പത്തിക സഹായങ്ങള്‍ നല്‍കിയും സന്നദ്ധ പ്രവര്‍ത്തനങ്ങളുമായും ചന്ദ്രഗിരി ക്ലബ് ഉണ്ടായിരുന്നു. കാസര്‍കോട് ജനറല്‍ ആശുപത്രി, കാസര്‍കോട് നഗരസഭ, അണങ്കൂര്‍ ആയുര്‍വേദ ആശുപത്രി എന്നിവിടങ്ങളില്‍ പ്ലാസ്റ്റിക് ബോടിലുകള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതിന് പകരം നിക്ഷേപിക്കാന്‍ പ്രത്യേക സംവിധാനമൊരുക്കി.

വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ ആറോളം വീല്‍ചെയറുകള്‍ നല്‍കി. അംഗങ്ങളുടെ സഹകരണത്തോടെ മാസ്‌ക്, ഫേസ് ഷീല്‍ഡ്, ഗ്ലൗസ്, സാനിറ്റൈസര്‍ തുടങ്ങിയവ നിരവധി സ്ഥലങ്ങളില്‍ എത്തിച്ചു. കോവിഡ് കാലത്ത് ജില്ലയിലെ വിവിധ സി എഫ് എല്‍ ടി സികളിലേക്കും ആശുപത്രികളിലേക്കും ഭക്ഷണമെത്തിച്ചു. 200 ഓളം മീന്‍പിടുത്ത തൊഴിലാളികള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ നല്‍കി.

ജില്ലയുടെ സാമൂഹ്യ-സാംസ്‌കാരിക-വിദ്യാഭ്യാസ മേഖലകളില്‍ ഉണര്‍വേകാന്‍ സംഘടിപ്പിച്ച ദക്ഷിണേന്ത്യന്‍ ഫെസ്റ്റിവല്‍ അടക്കമുള്ള പരിപാടികള്‍ ശ്രദ്ധേയമായി മാറി. ഓണ്‍ലൈന്‍ പഠനത്തിന് പ്രയാസമനുഭവിക്കുന്നവര്‍ക്കായി ടിവിയും മൊബൈല്‍ ഫോണുകളും ലഭ്യമാക്കി. എയിംസ് കാസര്‍കോട് ജില്ലയിലനുവദിക്കണമെന്ന ആവശ്യം മുന്‍നിര്‍ത്തി ക്യാമ്പയിന്‍ പ്രവര്‍ത്തനത്തിന് തുടക്കമിട്ട് ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നു.

കഴിഞ്ഞ ലയണിസ്റ്റിക് വര്‍ഷത്തില്‍ മികവുറ്റ പ്രവര്‍ത്തനങ്ങളുമായി കോഴിക്കോട്, മാഹി, കണ്ണൂര്‍, വയനാട്, കാസര്‍കോട് എന്നീ ജില്ലകള്‍ അടങ്ങുന്ന ലയണ്‍സ് ഡിസ്ട്രിക്ട് 318 ഇ യില്‍ പ്രവര്‍ത്തന മികവില്‍ ലയണ്‍സ് ക്ലബ് ഓഫ് ചന്ദ്രഗിരിക്ക് ഏഴാം സ്ഥാനത്തെത്താന്‍ കഴിഞ്ഞതില്‍ ആഹ്ലാദമുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡണ്ട് ഇഖ്ബാല്‍ പട്ടുവത്തില്‍, സെക്രടറി അബ്ദുല്‍ഖാദര്‍ തെക്കില്‍, ട്രഷറര്‍ ഒ കെ മഹ്മൂദ്, സോണ്‍ ചെയര്‍പേഴ്സണ്‍ ഫാറൂഖ് ഖാസ്മി, മുന്‍ പ്രസിഡണ്ടും ഡിസ്ട്രിക്ട് ചെയര്‍പേഴ്സണുമായ സി എല്‍ റശീദ്, ചാര്‍ടര്‍ പ്രസിഡണ്ട് ജലീല്‍ കക്കണ്ടം, മുന്‍ ട്രഷറര്‍ അശ്റഫ് ഐവ, പബ്ലിക് റിലേഷന്‍സ് ചെയര്‍പേഴ്സണ്‍ ശിഹാബ് ടി, ഡയറക്ടര്‍ മുജീബ് അഹ്മദ് സംബന്ധിച്ചു.

Keywords: Office, Club, Chandrigiri, Lions Club, work, Press meet, Press Club, Members, House, Ambulance, Malik deenar, hospital, kasaragod, Police, Karnataka, Worker,  New office bearers for Lions Club of Chandragiri.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL