city-gold-ad-for-blogger

ആം ആദ്മി പാര്‍ട്ടിക്ക് പുതിയ ഭാരവാഹികള്‍

കാസര്‍കോട്: (www.kasargodvartha.com 12.02.2016) ആം ആദ്മി കാസര്‍കോട് ജില്ലാ കണ്‍വീനറായി എച്ച് കെ വിനോദ് കുമാറിനെയും സെക്രട്ടറിയായി കെ പി മുഹമ്മദ് കുഞ്ഞിയെയും  തിരഞ്ഞെടുത്തു. കാഞ്ഞങ്ങാട് ലയന്‍സ് ക്ലബ് ഹാളില്‍ നടന്ന ജില്ലാ കണ്‍വെന്‍ഷനില്‍ വെച്ചു സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠനാണു പുതിയ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചത്.

ആം ആദ്മി പാര്‍ട്ടിക്ക് പുതിയ ഭാരവാഹികള്‍മറ്റു ഭാരവാഹികള്‍ ഡാലി പയസ് ജോ. കണ്‍വീനര്‍, ജോസഫ് ഐസക് ട്രഷറര്‍, പ്രജിത് പി എ സി ചെയര്‍മാന്‍, സിറാര്‍ അബ്ദുല്ല, ഷാജ് പന്നിയോട്ട് (യൂത്ത് വിംങ് കോര്‍ഡിനേറ്റര്‍മാര്‍), ദീപക് ജയറാം, പോള്‍ കെ ടി (വക്താക്കള്‍), സിദ്ദീഖ് ബാഡൂര്‍ (പ്രവാസി കോര്‍ഡിനേറ്റര്‍), ബാലചന്ദ്രന്‍ പി സി (ആന്റി കറപ്ഷന്‍ കോര്‍ഡിനേറ്റര്‍). ക്ഷണിതാക്കള്‍ രവീന്ദ്രന്‍ കന്നങ്കൈ, അബ്ദുല്ല ഇടക്കാവ്, മുസ്തഫ പാദാര്‍.

സോഷ്യല്‍ മീഡിയ ഐ ടി മാധ്യമ വിഭാഗം, ജനസഭ (പാര്‍ട്ടി പത്രം), പാര്‍ട്ടി സെക്രട്ടറിയേറ്റ്, മെമ്പര്‍ഷിപ്പ് ടീം, പരിശീലനം, ധനശേഖരണം, വിവരാവകാശം, നിയമ വിഭാഗം, സംസ്‌കാരികം, രാഷ്ട്രീയ കാമ്പയിന്‍, സ്വരാജ് പഞ്ചായത്ത് രാജ് നഗരപാലിക, ആന്റികറപ്ഷന്‍, ട്രേഡ് യൂണിയന്‍, കര്‍ഷക ക്ഷേമം, വനിതാ ടീം, വിദ്യാര്‍ഥി ടീം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക ചുമതലകളുള്ള വിഭാഗങ്ങളെയും തിരഞ്ഞെടുത്തു.

സംസ്ഥാന കണ്‍വീനര്‍ക്കൊപ്പം വിവിധ വിഭാഗങ്ങളുടെ ചുമതലയുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷൗക്കത്തലി എരോത്ത്, പോള്‍ ജോസഫ്, ജിജോ, ഈശ്വര്‍ജി എന്നിവരും സംബന്ധിച്ചിരുന്നു.
Keywords:  Committee, Members, kasaragod, Kanhangad, Political party.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia