Appointment | കാസർകോട് സാഹിത്യവേദി: എ എസ് മുഹമ്മദ്‌കുഞ്ഞി പ്രസിഡണ്ട്; എം വി സന്തോഷ് ജനറൽ സെക്രട്ടറി; പുഷ്പാകരൻ ബെണ്ടിച്ചാൽ ട്രഷറർ
● യോഗത്തിൽ പദ്മനാഭൻ ബ്ലാത്തൂർ അധ്യക്ഷത വഹിച്ചു.
● പുഷ്പാകരൻ ബെണ്ടിച്ചാൽ റിപ്പോർട്ട് അവതരിപ്പിച്ചു.
കാസർകോട്: (KasargodVartha) കാസർകോട് സാഹിത്യവേദിയുടെ ദ്വിവാർഷിക ജനറൽ ബോഡി യോഗം സിറ്റി ടവറിൽ വെച്ച് ചേർന്നു. പ്രസിഡണ്ട് പദ്മനാഭൻ ബ്ലാത്തൂർ അധ്യക്ഷത വഹിച്ചു. പുഷ്പാകരൻ ബെണ്ടിച്ചാൽ റിപ്പോർട്ട് അവതരിപ്പിച്ചു. മുജീബ് അഹ്‌മദ് വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു.
യോഗം, 2024 - 26 ലേക്കുള്ള പുതിയ ഭാരവാഹികളായി, എ എസ് മുഹമ്മദ്‌കുഞ്ഞി (പ്രസിഡന്റ്), എം. വി സന്തോഷ് (ജനറൽ സെക്രട്ടറി), പുഷ്പാകരൻ ബെണ്ടിച്ചാൽ (ട്രഷറർ),. അഷ്‌റഫലി ചേരങ്കൈ, ടി എ ഷാഫി, ഷാഫി എ നെല്ലിക്കുന്ന് (വൈസ് പ്രെസിഡന്റുമാർ) ഡോ. വിനോദ് കുമാർ പെരുമ്പള, ടി കെ അൻവർ, റഹ്മാൻ മുട്ടത്തൊടി (സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.
പുതിയ പ്രസിഡന്റ് എ എസ് മുഹമ്മദ്‌കുഞ്ഞിക്ക് കാസർകോട് സാഹിത്യവേദിയുമായി ദീർഘകാല ബന്ധമുണ്ട്. മഹാകവി ഉബൈദിന്റെ കാലം മുതൽ സാഹിത്യവേദിയുടെ പരിപാടികളിൽ സജീവമായി പങ്കെടുത്തു. പ്രവാസത്തിന് ശേഷം 90കളിൽ കാസർകോട്ട് സ്ഥിരതാമസമാക്കിയതോടെ സാഹിത്യവേദിയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമായി. ഒരു വ്യാഴവട്ട കാലം വേദിയുടെ ജനറൽ സെക്രട്ടറിയായിരുന്നു. നിരവധി പരിപാടികൾ സംഘടിപ്പിക്കാൻ നേതൃത്വം നൽകി. 2006 മുതൽ പ്രവർത്തക സമിതി അംഗമായിരുന്നു. കഥാസമാഹാരമടക്കം അഞ്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പെരുമ്പള സ്വദേശിയായ എം വി സന്തോഷ് മാധ്യമപ്രവർത്തകനാണ്. 20 വർഷത്തിലധികം ഉത്തരദേശം പത്രത്തിൽ സബ് എഡിറ്ററായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ഹുബാഷിക പബ്ലിക്കേഷൻസിന്റെ ഡയറക്ടറായ അദ്ദേഹം പെരുമ്പള കലാസമിതിയിലും ഭഗത് സിങ് യൂത്ത് ക്ലബിലും സജീവമായി പ്രവർത്തിച്ചിട്ടുണ്ട്. സാഹിത്യ രംഗത്ത് കയ്യൊപ്പ് പതിപ്പിച്ച അദ്ദേഹത്തിന്റെ സംഭാവനകൾക്കുള്ള അംഗീകരമായാണ് ജനറൽ സെക്രട്ടറി പദവി തേടിയെത്തിയത്.
അധ്യാപകനായ പുഷ്പാകരൻ ബെണ്ടിച്ചാൽ മികച്ച കവി കൂടിയാണ്. നേരത്തെ സാഹിത്യ വേദിയുടെ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
റഹ്‌മാൻ തായലങ്ങാടി, പദ്മനാഭൻ ബ്ലാത്തൂർ, വിവി പ്രഭാകരൻ, പി എസ് ഹമീദ്, അഡ്വ. വി എം മുനീർ, മുജീബ് അഹമദ്, അബു ത്വാഇ, റഹീം ചൂരി, എരിയാൽ ഷെരീഫ്, കുട്ടിയാനം മുഹമ്മദ്‌കുഞ്ഞി, കെ പി എസ് വിദ്യാനഗർ, അമീർ പള്ളിയാൻ, രേഖ കൃഷ്ണൻ, മുംതാസ് എം.എ, കെ എച്ച് മുഹമ്മദ്, അഹമ്മദലി കുമ്പള എന്നിവരെ പ്രവർത്തക സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു. അഡ്വ. വി എം മുനീർ, ആർ എസ് രാജേഷ് കുമാർ എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സി എൽ ഹമീദ്, അഡ്വ. രാധാകൃഷ്ണൻ പെരുമ്പള എരിയാൽ അബ്ദുല്ല, ഹമീദ് കാവിൽ, സിദ്ദീഖ് പടപ്പിൽ തുടങ്ങിയവർ സംസാരിച്ചു.