Book Release | രാമകൃഷ്ണൻ മോനാച്ചയുടെ പുതിയ കൃതി 'പോട്ട് പൊക്കാ പിള്ളേർക്കെന്തറിയാം' പ്രകാശിതമായി
● കെ.കെ. മാരാർ ഈ പുസ്തകം എഴുത്തുകാരി ഉഷസ്സിന് കൈമാറി പ്രകാശനം ചെയ്തു.
● ഹോസ്ദുർഗ് സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ പത്മശ്രീ പുസ്തകശാല ചെയർമാൻ നാലപ്പാടം പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു.
കാഞ്ഞങ്ങാട്: (KasargodVartha) പത്മശ്രീ പുസ്തകശാല പ്രസിദ്ധീകരിച്ച രാമകൃഷ്ണൻ മോനാച്ചയുടെ പുതിയ കൃതിയായ 'പോട്ട് പൊക്കാ പിള്ളേർക്കെന്തറിയാം' എന്ന നോവൽ പ്രകാശിതമായി. ചടങ്ങിൽ ചിത്രകാരനും ഗവേഷകനുമായ കെ.കെ. മാരാർ ഈ പുസ്തകം എഴുത്തുകാരി ഉഷസ്സിന് കൈമാറി പ്രകാശനം ചെയ്തു.
ഹോസ്ദുർഗ് സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ പത്മശ്രീ പുസ്തകശാല ചെയർമാൻ നാലപ്പാടം പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.എ.എം. ശ്രീധരൻ പുസ്തകത്തിന്റെ പ്രത്യേകതകളും അതിന്റെ സാമൂഹിക പ്രസക്തിയും വിശദീകരിച്ചു. ചടങ്ങിൽ ഡോ.എ.എം. ശ്രീധരൻ മാസ്റ്റർക്കുള്ള പത്മശ്രീ പുസ്തക ശാലയുടെ ആദരവ് കെ.കെ. മാരാർ കൈമാറി. കുഞ്ഞമ്പു പൊതുവാൾ, അഡ്വ. ടി.കെ.സുധാകരൻ, അരവിന്ദൻ മാണിക്കോത്ത്, ശ്യാമ ശശി, കെ.വി. രാഘവൻ മാസ്റ്റർ, എൻ.കെ.ബാബുരാജ്, സിജോ അമ്പാട്ട്, രാമകൃഷ്ണൻ മോനാച്ച എന്നിവർ അടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
#RamakrishnanMonach #BookLaunch #PottePokka #KeralaLiterature #CulturalEvent #NewNovel