city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Development | മികച്ച സൗകര്യങ്ങളോടും സംവിധാനങ്ങളോടും കൂടി കാസർകോട് ജനറൽ ആശുപത്രിയിൽ പുതിയ മോർച്ചറി നിർമിക്കുന്നു; 29ന് ശിലാസ്ഥാപനം

New Mortuary Construction Starts at Kasargod General Hospital
Image Credit: Website/ Kasargod General Hospital

● ഒരു കോടി ഇരുപത് ലക്ഷം രൂപ ചെലവിലുള്ള പദ്ധതി
● ഒക്ടോബർ 29 ന് ശിലാസ്ഥാപനം

കാസർകോട്: (KasargodVartha) ജനറൽ ആശുപത്രിയിൽ പുതിയ മോർച്ചറി നിർമ്മാണം ആരംഭിക്കുന്നു. എൻ എ നെല്ലിക്കുന്ന് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച ഒരു കോടി ഇരുപത് ലക്ഷം രൂപ ചിലവഴിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഒക്ടോബർ 29 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ മോർച്ചറിയുടെ ശിലാസ്ഥാപനം നിർവഹിക്കും. 

New Mortuary Construction Starts at Kasargod General Hospital

കേരളത്തിൽ രാത്രികാല പോസ്റ്റ്‌മോർട്ടം നടത്തുന്നത് ഇപ്പോൾ കാസർകോട് ജനറൽ ആശുപത്രിയിൽ മാത്രമാണെന്നത് ശ്രദ്ധേയമാണ്. ഇതിനായി എൻ എ നെല്ലിക്കുന്ന് എംഎൽഎ നിയമസഭക്കകത്തും പുറത്തും നിയമപരമായും ഏറെ പോരാടിയിരുന്നു. 

വൈകുന്നേരം നാല് മണിക്കു ശേഷമുള്ള അപകടങ്ങളിൽ മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ പിറ്റേ ദിവസം വരെ മോർച്ചറിയുടെ പുറത്ത് കാത്തിരിക്കേണ്ടി വന്നിരുന്ന സഹോദരങ്ങളുടെ വിലാപവും കണ്ണീരുമാണ് ഇതിന് പ്രേരണയായതെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു. 

നല്ല സൗകര്യങ്ങളോടും സംവിധാനങ്ങളോടും കൂടിയ മോർച്ചറി നിർമാണം വഴി ദാരുണ സംഭവങ്ങൾ ഉണ്ടാകുമ്പോൾ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരമാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

#Kasargod #Kerala #hospital #mortuary #construction #development #healthcare #MLA #N.A.Nellikkunnu

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia