ഇനി ഞാന്‍ ഒഴുകട്ടെ; പള്ളം തോടിന് പുതുജീവന്‍
Dec 28, 2019, 18:37 IST
കാസര്‍കോട്: (www.kasargodvartha.com 28.12.2019) ഹരിതകേരളം മിഷന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നീര്‍ച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പിനായി നടത്തി വരുന്ന 'ഇനി ഞാന്‍ ഒഴുകട്ടെ' പ്രവര്‍ത്തനം ജില്ലയില്‍ പുരോഗമിക്കുന്നു. നീര്‍ച്ചാല്‍ പുനരുജ്ജീവന പ്രവര്‍ത്തനത്തിന്റെ ഭാഗമായി കാസര്‍കോട് നഗരസഭാ പരിധിയിലെ നെല്ലിക്കുന്ന് പള്ളം തീരദേശ റോഡിന് സമീപത്തെ പള്ളം തോട് ശുചീകരണത്തിന്റെ ഉദ്ഘാടനം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ നിര്‍വഹിച്ചു. കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം അധ്യക്ഷയായി.
പഴയ ബാഗുകള്‍, ചെരുപ്പുകള്‍, വസ്ത്രങ്ങള്‍, പ്ലാസ്റ്റിക്ക് സഞ്ചികള്‍, കുപ്പികള്‍, ഡിസ്പോസിബിള്‍ ഗ്ലാസുകളും പ്ലേറ്റുകളും തുടങ്ങി നിരവധി മാലിന്യങ്ങള്‍ നിറഞ്ഞു ദുര്‍ഗന്ധപൂരിതമായ പള്ളം തോടിന്റെ ഒന്നര കിലോമീറ്റര്‍ ദൂരം വരെ 300 പേര്‍ അടങ്ങുന്ന വന്‍ ജനപങ്കാളിത്തത്തോടെയാണ് ശുചീകരിച്ചത്. കാസര്‍കോട് നഗരസഭ സെക്രട്ടറി ബിജുവിന്റെ നേതൃത്വത്തില്‍ നടന്ന ശുചീകരണ യജ്ഞത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍മാരായ ഹാരിസ് ബന്നു, രഹന, എം ഉമ, മനോഹരന്‍, മുന്‍ കൗണ്‍സിലര്‍ ജി നാരായണന്‍, ഹരിത കേരളം മിഷന്‍ പ്രതിനിധികളായ കെ അശ്വിനി, ജി സ്വാതി, തൊഴിലുറപ്പ് തൊഴിലാളികള്‍, വിവിധ ക്ലബ് ഭാരവാഹികള്‍, നാട്ടുകാര്‍, എന്നിവര്‍ പങ്കാളിയായി.
അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതി ഓവര്‍സീയര്‍ സതീശന്‍, നിമ്മി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ദാമോദരന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ രാജീവന്‍ കെ വി, കെ പി അബൂബക്കര്‍ സിദ്ദീഖ്, ബ്രദേഴ്‌സ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് സെക്രട്ടറി അല്‍ത്താഫ് എന്നിവര്‍ തോടിന്റെ വിവിധ ഭാഗങ്ങളില്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, New life for Pallam stream
< !- START disable copy paste -->