കാത്തിരിപ്പിനൊടുവില്‍ കുറ്റിക്കോലില്‍ ഹൈസ്‌കൂള്‍ യാഥാര്‍ഥ്യമായി
May 1, 2013, 16:35 IST
കുറ്റിക്കോല്‍: മൂന്നരപ്പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ കുറ്റിക്കോലില്‍ ഹൈസ്‌കൂള്‍ യാഥാര്‍ഥ്യമായി. കുറ്റിക്കോല്‍ ഉള്‍പെടെ ഉദുമ മണ്ഡലത്തില്‍ പുതുതായി രണ്ട് ഹൈസ്‌കൂളുകളാണ് അനുവദിച്ചത്. കുറ്റിക്കോലില്‍ പുതിയ ഹൈസ്‌കൂള്‍ അനുവദിച്ചപ്പോള്‍ ഇരിയ ജി.യു.പി. സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യുകയായിരുന്നു. സ്‌കൂളുകളില്‍ എട്ട്, ഒമ്പത് ക്ലാസുകള്‍ പുതിയ അധ്യായന വര്‍ഷം ആരംഭിക്കും.
മലയോരത്തെ ജനങ്ങളുടെ വര്‍ഷങ്ങളായുള്ള മുറവിളിയാണ് കുറ്റിക്കോലില്‍ ഹൈസ്‌കൂള്‍ എന്നത്. സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നില്‍കുന്ന പ്രദേശത്ത് സര്‍ക്കാര്‍ സ്‌കൂള്‍ അനുവദിക്കണമെന്ന് 1978 മുതല്‍ ഉയര്‍ന്ന മുറവിളിയാണ്. സി.പി.എം. നേതാവും അഭിഭാഷകനുമായ കെ. പുരുഷോത്തമന്‍ ഉദുമയുടെ എം.എല്‍.എയായിരുന്ന സമയത്ത് അവിഭക്ത ബേഡഡുക്ക പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ സ്‌കൂള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ സി.പി.എം. നേതൃത്വം കെ.എന്‍. കുഞ്ഞിരാമന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ എം.എല്‍.എയ്ക്കും സര്‍ക്കാറിനും നിവേദനം നല്‍കി. എം.എല്‍.എയുടെ നേതൃത്വത്തില്‍ സര്‍ക്കാറില്‍ ശക്തമായ സമ്മര്‍ദം ചെലുത്തിയതിന്റെ ഭാഗമായി മാണിമൂല, ചേരിപ്പാടി, താരംതട്ട, കല്ലളി തുടങ്ങിയ പ്രദേശങ്ങളിലൊക്കെ സ്‌കൂള്‍ അനുവദിച്ചു. കുറ്റിക്കോലിനെയും പരിഗണിച്ചെങ്കിലും വിവിധ കാരണങ്ങളാല്‍ സ്‌കൂള്‍ ആരംഭിക്കാന്‍ കഴിഞ്ഞില്ല.
പിന്നീട് പ്രദേശത്തെ വിവിധ സംഘടനകളും ആക്ഷന്‍ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ ഹൈസ്‌കൂളിനുവേണ്ടി നിരവധിയായ ശ്രമങ്ങളാണ് നടത്തിയത്. ഏറ്റവുമൊടുവില്‍ പി. കരുണാകരന്‍
എം.പിയുടെയും കെ. കുഞ്ഞിരാമന്‍ എം.എല്‍.എ യുടെയും മുന്‍ എം.എല്‍.എ കെ.വി. കുഞ്ഞിരാമന്റെയും വിശ്രമ രഹിത ശ്രമങ്ങളുടെ ഫലമായാണ് സ്‌കൂള്‍ അനുവദിച്ചുകൊണ്ട് ഉത്തരവായത്. കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് പി. ഗോപാലന്‍മാസ്റ്ററുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഭരണസമിതിയും സി.പി.എം. നേതൃത്വവും ആക്ഷന്‍ കമ്മിറ്റിയും സ്‌കൂള്‍ അനുവദിച്ചുകിട്ടാന്‍ മികച്ച ഇടപെടലുകള്‍ നടത്തി.
സ്‌കൂളിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച ചെയ്യുന്നതിനായി മെയ് എട്ടിന് വൈകുന്നേരം മൂന്നിന് കുറ്റിക്കോല്‍ സോപാനം ഓഡിറ്റോറിയത്തില്‍ വിപുലമായ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ യോഗത്തില്‍ പങ്കെടുക്കും.

Keywords: Kuttikol, High school, Eriya, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News