city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പൊ­വ്വല്‍ എ­ഞ്ചി­നീ­യ­റിം­ഗ് കോ­ളേ­ജില്‍ ഹാളും ഗ്രൗണ്ടും നിര്‍­മ്മി­ക്കാന്‍ അ­നുമതി

പൊ­വ്വല്‍ എ­ഞ്ചി­നീ­യ­റിം­ഗ് കോ­ളേ­ജില്‍ ഹാളും ഗ്രൗണ്ടും നിര്‍­മ്മി­ക്കാന്‍ അ­നുമതി
കാസര്‍കോട്: പൊവ്വല്‍ എല്‍ ബി എസ് എഞ്ചിനീയറിംഗ് കോളേജില്‍ പുതിയ ഹാളും, ഗ്രൗണ്ടും നിര്‍മ്മിക്കാന്‍ മുഖ്യമന്ത്രി അനുമതി നല്‍കിയതായി കോളേജ് പി ടി എ കമ്മിറ്റി ഭാരവാഹി­കള്‍ പ­റഞ്ഞു.

ശ­നി­യാഴ്ച കാസര്‍കോട്ടെത്തിയ പി ടി എ ഭാരവാഹികള്‍ കോളേജ് സ്ഥാപക അംഗങ്ങളിലൊരാളായ സീഡ്‌­കോ ചെയര്‍മാന്‍ സി ടി അഹമ്മദലി മുഖാന്തിരമാണ് മുഖ്യമന്ത്രിയെ കണ്ടത്. കലാ മത്സരങ്ങള്‍ നടത്തുന്നത് ഇപ്പോള്‍ 200 പേര്‍ക്കിരിക്കാവുന്ന കോളേജ് ഹാളിലാണ്. 1750 വിദ്യാര്‍ത്ഥികളാണ് കോളേജില്‍ പഠിക്കുന്ന­ത്.

ഇതു കാരണം കലാമത്സര­ങ്ങള്‍ ന­ട­ത്താന്‍ ഏറെ ബുദ്ധിമുട്ടുകയാണ്. മുഖ്യമ­ന്ത്രി­യോ­ട് ഇ­ക്കാര്യം വി­വ­രി­ച്ചു. ഇപ്പോഴുള്ള ഗ്രൗണ്ടിന്റെ വലിപ്പക്കുറവുകാരണം വര്‍ഷംതോറും നടക്കുന്ന കായിക മത്സരങ്ങള്‍ കാസര്‍കോട് വിദ്യാനഗര്‍ മുനിസിപ്പല്‍ സ്‌റ്റേഡിയത്തിലാണ് നടക്കുന്ന­ത്.

ഇതുകാരണം വിദ്യാര്‍ത്ഥികളും, അധ്യാ­പ­കരും ബുദ്ധിമുട്ടുകയാണെന്നും മു­ഖ്യ­മ­ന്ത്രി­യെ ധ­രി­പ്പിച്ചു. ശ്ര­ഇതിനെത്തുടര്‍ന്നാണ് പുതിയ ഗ്രൗണ്ട് നിര്‍മ്മിക്കാനും, ഹാള്‍ നിര്‍മ്മിക്കാനും അനുമതി നല്‍കിയത്.

Keywords:  New hall, Play ground, LBS engineering college, Povvel, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia