ജില്ലയില്‍ ശാന്തി നിലനിര്‍ത്താന്‍ പുതുതലമുറ കൈകോര്‍ക്കണം: മന്ത്രി തിരുവഞ്ചൂര്‍
Apr 19, 2013, 00:19 IST
കാസര്‍കോട്: ജില്ലയില്‍ ശാന്തിയും സമാധാനവും നിലിര്‍ത്താന്‍ പുതുതലമുറ കൈക്കോര്‍ക്കണമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. മനുഷ്യന്റെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണം. ജില്ലയില്‍ സമാധാനം ഉറപ്പുവരുത്താനാവശ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
പോലീസ് വകുപ്പും വിദ്യാഭ്യാസ വകുപ്പും കാസര്‍കോട് ഡയറ്റില്‍ സംഘടിപ്പിച്ച പൊന്‍പുലരി കുട്ടികളുടെ സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. പി.കരുണാകരന്‍ എം.പി. മുഖ്യാതിഥിയായിരുന്നു. എം.എല്‍.എ. മാരായ ഇ.ചന്ദ്രശേഖരന്‍, കെ.കുഞ്ഞിരാമന്‍ (ഉദുമ) ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാ ദേവി കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.മുംതാസ് ഷുക്കൂര്‍, മധൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.മാധവ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. ടി.വി. അവതാരകന്‍ ജി.എസ്.പ്രദീപ്, കന്നട ചലച്ചിത്ര താരം ശിവദ്വാജ് ക്യാമ്പില്‍ ക്ലാസെടുത്തു. ജില്ലാ പോലീസ് മേധാവി എസ്.സുരേന്ദ്രന്‍ സ്വാഗതവും ഡയറ്റ് പ്രിന്‍സിപ്പാള്‍ സി.എം.ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Keywords: Thiruvanchoor Radhakrishnan, Police department, Kasaragod diet, Inauguration, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News