city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Appointment | ജാമിഅ സഅദിയ്യ അറബിയ്യയുടെ പുതിയ ജനറൽ സെക്രട്ടറിയായി എ.പി. അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത്

A.P. Abdulla Musliyar Manikoth appointed as General Secretary of Jamia Sa-adiya Arabia
Photo Credit: Jamiya Saadiya Arabiya

യോഗം കെ.കെ. ഹുസൈൻ ബാഖവിയെ ശരീഅത്ത് കോളേജ് വൈസ് പ്രിൻസിപ്പലായി നിയമിക്കുകയും നവംബർ 22, 23, 24 തീയതികളിൽ നടക്കുന്ന സഅദിയ്യയുടെ 55-ാം വാർഷിക സമ്മേളനത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു.

ദേളി: (KasargodVartha) സയ്യിദ് ഫസൽ കോയമ്മ തങ്ങൾ അൽബുഖാരി കുറാ തങ്ങളുടെ വിയോഗത്തെ തുടർന്ന് ഒഴിവ് വന്ന ജാമിഅ സഅദിയ്യ കേന്ദ്ര കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എ.പി. അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്തിനെ തെരഞ്ഞെടുത്തു.

പ്രസിഡൻ്റ് സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങൾ കുമ്പോൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സീനിയർ വൈസ് പ്രസിഡന്റ് കെ.പി. അബൂബക്കർ മുസ്‌ലിയാർ പട്ടുവം ഉദ്ഘാടനം ചെയ്തു. എ.പി. അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത് ആമുഖ പ്രസംഗം നടത്തി. കെ.പി. ഹുസൈൻ സഅദി (കെ.സി. റോഡ്) സ്വാഗതം പറഞ്ഞു.

യോഗത്തിൽ അക്കൗണ്ടന്റ് അബ്ദുറഹ്മാൻ കല്ലായി വരവ്-ചിലവ് അവതരിപ്പിച്ചു. ട്രഷറർ കല്ലട്ര മാഹിൻ ഹാജി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, അബ്ദുറഹ്മാൻ മുസ്‌ലിയാർ പരിയാരം, അബ്ദുൽ ഹകീം സഅദി, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, അലികുഞ്ഞി ദാരിമി, ഷാഫി ഹാജി കീഴുർ, കൊല്ലമ്പാടി അബ്ദുൽ ഖാദർ സഅദി, എം.എ. അബ്ദുൽ വഹാബ് തൃക്കരിപ്പൂർ, അബ്ദുറഷീദ് ദാരിമി, സയ്യിദ് ജാഫർ സഅദി മാണിക്കോത്ത്, അബ്ദുൽ കരീം സഅദി ഏണിയാടി, എം.ടി.പി. അബ്ദുറഹ്മാൻ ഹാജി, ജലീൽ സഖാഫി മാവിലാടം, അബ്ദുൽ റസാഖ് ഹാജി മേൽപറമ്പ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

യോഗം കെ.കെ. ഹുസൈൻ ബാഖവിയെ ശരീഅത്ത് കോളേജ് വൈസ് പ്രിൻസിപ്പലായി നിയമിക്കുകയും നവംബർ 22, 23, 24 തീയതികളിൽ നടക്കുന്ന സഅദിയ്യയുടെ 55-ാം വാർഷിക സമ്മേളനത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia