city-gold-ad-for-blogger

പൊവ്വല്‍ കോട്ടയ്ക്ക് ഇനി പുതിയമുഖം; നാലിന് നാടിന് സമര്‍പ്പിക്കും

ബോവിക്കാനം: (www.kasargodvartha.com 24.04.2018) സംസ്ഥാന പുരാവസ്തു വകുപ്പിന്റെ അധീനതയിലുള്ള, 300 വര്‍ഷം പഴക്കമുള്ള പൊവ്വല്‍ കോട്ട നാലിന് നാടിന് സമര്‍പിക്കും. 1985 മുതല്‍ സംസ്ഥാന പുരാവസ്തു വകുപ്പിന്റെ അധീനതയിലുള്ള കോട്ടയ്ക്ക് 8.44 ഏക്കര്‍ വിസ്തൃതിയാണുള്ളത്. നാശത്തിന്റെ വക്കിലായ കോട്ട സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കെ കുഞ്ഞിരാമന്‍ എംഎല്‍എ സംസ്ഥാന സംസ്ഥാന പുരാവസ്തു വകുപ്പിന് നിവേദനം നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ പൊവ്വല്‍ കോട്ട പൈതൃക വിനോദസഞ്ചാര കേന്ദ്രമായി ഉയര്‍ത്തുന്നതിന് 52 ലക്ഷം രൂപ അനുവദിച്ച് പണി പൂര്‍ത്തിയാക്കി. കോട്ടയുടെ അറ്റകുറ്റപ്പണി, നടപ്പാതയില്‍ കല്ലുപാകല്‍, കോട്ടയുടെ അകത്തുള്ള കുളം, കിണര്‍ എന്നിവയുടെ നവീകരണം, ഇതിനകത്തുള്ള ഹനുമാന്‍ ക്ഷേത്രത്തിന്റെ നവീകരണം, കോട്ടയുടെ പുറത്ത് കുടിവെള്ളം, ടോയ്‌ലറ്റ്, ഓഫീസ് എന്നിവ പുതുതായി ഒരുക്കി.

പൊവ്വല്‍ കോട്ടയ്ക്ക് ഇനി പുതിയമുഖം; നാലിന് നാടിന് സമര്‍പ്പിക്കും

പൈതൃക വിനോദ സഞ്ചാരകേന്ദ്രമായി വികസിപ്പിച്ചെടുത്ത കോട്ട നാടിന് സമര്‍പിക്കുന്ന പരിപാടിക്ക് മുളിയാര്‍ പഞ്ചായത്ത് ഓഫീസില്‍ സംഘാടക സമിതി രൂപീകരിച്ചു. കെ കുഞ്ഞിരാമന്‍ എംഎല്‍എ, പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ഖാലിദ് ബെള്ളിപ്പാടി (ചെയര്‍മാന്‍), കെ കൃഷ്ണരാജ് (കണ്‍വീനര്‍).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Bovikanam, Povvel, Povvel Fort, New Face, Tourism, State Archeology Department, New face for Povval Fort!.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia