പുതിയ എന്‍ഡോസള്‍ഫാന്‍ സെല്ലില്‍ രാഷ്ട്രീയക്കാരെ മാത്രം തിരുകിക്കയറ്റിയതായി എം.പി
Mar 23, 2013, 21:32 IST
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ രോഗികളുടെ കാര്യത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സെല്ലിനെ കുഴിച്ചു മൂടി തിരുവനന്തപുരം കേന്ദ്രീകരിച്ച് രൂപീകരിച്ച പുതിയ എന്‍ഡോസള്‍ഫാന്‍ സെല്ലില്‍ രാഷ്ട്രീയക്കാരെ മാത്രം തിരുകിക്കയറ്റി ഉണ്ടാക്കിയതാണെന്ന് പി. കരുണാകരന്‍ എം.പി, ഹൊസ്ദുര്‍ഗ് എം.എല്‍.എ ഇ. ചന്ദ്രശേഖരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ദേശീയതലത്തില്‍ തന്നെ അംഗീകാരം നേടിയെടുത്ത ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സെല്ലിനെ ഇല്ലാതാക്കി തട്ടിക്കൂട്ടിയുണ്ടാക്കിയ സെല്ലിന്റെ യോഗമാണ് 25 ന് തിരുവനന്തപുരത്ത് നടക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും കലക്ടര്‍ കണ്‍വീനറും 11 പഞ്ചായത്തുകളുടെ പ്രസിഡന്റുമാര്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍, എം.എല്‍.എ, എം.പി എന്നിവരും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ എല്ലാ കാര്യങ്ങളും നേരിട്ട് അറിയാവുന്ന സാമൂഹിക-സാംസ്‌ക്കാരിക-പരിസ്ഥിതി പ്രവര്‍ത്തകരും ഉള്‍പെട്ട സെല്ലാണ് കാസര്‍കോട്ട് പ്രവര്‍ത്തിച്ചു വന്നിരുന്നത്. 11 പഞ്ചായത്തു പ്രസിഡന്റുമാരില്‍ എട്ടു പേരും യു.ഡി.എഫിന്റെ പ്രസിഡന്റുമാരാണ്. 2005 ലാണ് സെല്‍ രൂപീകരിച്ചത്. ഏഴു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന എന്‍ഡോസള്‍ഫാന്‍ സെല്ലിനു പകരമാണ് മന്ത്രി ചെയര്‍മാനായി പുതിയ സെല്‍ ഉണ്ടാക്കിയിരിക്കുന്നത്.
രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ മാത്രം ഉള്‍പെടുത്തി രൂപീകരിച്ച കമ്മിറ്റിയുടെ ചെയര്‍മാന്‍ കൃഷി മന്ത്രിയാണ്. ഒരാഴ്ച മുമ്പ് എന്‍.എ. നെല്ലിക്കുന്ന് നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന് മന്ത്രി മറുപടി നല്‍കിയത് ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സെല്ലാണ് ഇപ്പോഴും പ്രവര്‍ത്തിച്ചു വരുന്നതെന്നാണ്. ഒരു വര്‍ഷം മുമ്പു തന്നെ തിരുവനന്തപുരത്ത് രൂപീകരിച്ച സെല്ലിന്റെ യോഗം ഒരിക്കല്‍ പോലും ചേര്‍ന്നിട്ടില്ലെന്ന് എം.പിയും എം.എല്‍.എയും പറഞ്ഞു.
ഇതിനിടയിലാണ് രാഷ്ട്രീയക്കാരെ മാത്രം ഉള്‍പെടുത്തി സെല്ലിന്റെ യോഗം വിളിച്ചിരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ രോഗികളുടെ ദുരിതം നേരിട്ടറിയാവുന്ന സാമൂഹ്യ-പരിസ്ഥിതി പ്രവര്‍ത്തകരെ ഉള്‍പെടുത്താത്തത് ശരിയല്ല. ചില മുനിസിപ്പാലിറ്റികളെയും ബ്ലോക്ക് പഞ്ചായത്തുകളെയും ബോധപൂര്‍വം ഒഴിവാക്കിയത് തന്നെ ഇക്കാര്യത്തില്‍ രാഷ്ട്രീയം കലര്‍ത്തിയതിന തെളിവാണ്.
ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സെല്ലിന്റെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് നബാര്‍ഡില്‍ നിന്നും പുനരിധിവാസ പദ്ധതികള്‍ക്ക് 200 കോടി രൂപ ലഭ്യമാക്കാന്‍ കഴിഞ്ഞതെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം വില കുറച്ചു കാണുന്നില്ലെന്നും എം.പി കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ കാഴ്ചപ്പാടോടെ രൂപീകരിച്ച സെല്ലിന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ 49 പേരാണ് തിരുവനന്തപുരത്ത് പോകേണ്ടത്. ജില്ലയില്‍ തന്നെ പ്രവര്‍ത്തിക്കേണ്ട സെല്‍ തിരുവനന്തപുരത്ത് യോഗം ചേരുന്നതിന്റെ സാങ്കേതികത തന്നെ ചോദ്യം ചെയ്യപ്പെടുന്നതാണ്. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ 25ന് ചേരുന്ന യോഗത്തില്‍ ഈ വിഷയങ്ങള്‍ ശക്തമായി തന്നെ ഉന്നയിക്കുമെന്ന് എം.പിയും എം.എല്‍.എയും പറഞ്ഞു.
Keywords: Endosulfan, MP, P.Karunakaran-MP, Thiruvananthapuram, Hosdurg, Panchayath, UDF, MLA, Meeting, Kasaragod, Kerala, Patient's, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.