city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഐസ് എന്ന അപരനാമത്തില്‍ വീര്യമുള്ള പുതിയ ഇനം ലഹരിപദാര്‍ത്ഥം കാസര്‍കോട്ട് വ്യാപകമാകുന്നു; ഇരകളിലേറെയും വിദ്യാര്‍ത്ഥികള്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 08.03.2018) കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘം പുതിയ ഇനം ലഹരി യുവാക്കളെ ലക്ഷ്യമിട്ട് വിപണിയിലിറക്കി. യുവ തലമുറയെ സാമൂഹ്യ. അരാജകത്വത്തിലേക്ക് നയിക്കുന്ന ഈ ലഹരി പദാര്‍ത്ഥം ഐസ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഡല്‍ഹി, ബംഗളൂരു എന്നീ നഗരങ്ങളില്‍ നിന്നും ക്രിസ്റ്റല്‍ രൂപത്തിലുള്ള വീര്യം കൂടിയ ഇനമാണ് കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വിതരണം നടത്തുന്നത്.

ഇത്തരത്തിലുള്ള ലഹരി ഉപയോഗിക്കുന്നയാളുടെ ബോധമനസ് നിമിഷനേരം കൊണ്ട് വിഭ്രാന്തിയിലെത്തുന്നു. പ്രധാനമായും നാവിനടിയില്‍ വെച്ചാണ് ഈ ലഹരുപദാര്‍ത്ഥം ഉപയോഗിക്കുന്നത്. ഇതിന്റെ ലഹരി സിരകളിലെത്തിയാല്‍ യുവാക്കള്‍ക്ക് അവിവേകം പ്രവര്‍ത്തിക്കാനുള്ള ഊര്‍ജം ലഭിക്കുകയും അതിലൂടെ സാമൂഹികസുരക്ഷിതത്വത്തിന് തന്നെ ഭീഷണിയായി മാറുന്ന അവസ്ഥയിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു. പടന്നക്കാട് മേല്‍പ്പാലം, ഗല്ലിറോഡ്, നെഹ്റു കോളേജിന്റെ പിന്നാമ്പുറം, ടീച്ചേര്‍സ് ട്രെയിനിങ്ങ് സ്‌കൂള്‍ പരിസരം തുടങ്ങിയ പ്രദേശങ്ങള്‍ ഇരുള്‍മൂടിയാല്‍ ലഹരിവില്‍പ്പനക്കാരുടെയും ഉപയോഗിക്കുന്നവരുടെയും താവളങ്ങളായി മാറുകയാണ്.

പടന്നക്കാട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്നുണ്ടെന്ന വാര്‍ത്തയെ തുടര്‍ന്ന് എതാനും മാസം മുമ്പ് ഉള്‍വലിഞ്ഞ സംഘമാണ് പുതിയ ഇനം ലഹരിയുമായി വീണ്ടും രംഗത്തിറങ്ങിയിരിക്കുന്നത്. ഇത്തരം ലഹരികള്‍ക്ക് അടിമപ്പെട്ട യുവാക്കള്‍ വീട്ടിലെത്തി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന സംഭവങ്ങള്‍ പോലും ഈ ഭാഗങ്ങളില്‍ അരങ്ങേറുന്നു. നിസാരകാര്യങ്ങള്‍ക്ക് പോലും രക്ഷിതാക്കളെ ചോദ്യം ചെയ്ത് കുഴപ്പങ്ങള്‍ സൃഷ്ടിക്കാറുണ്ടെന്ന് ലഹരിക്കടിമയായ ഒരുയുവാവിന്റെ പിതാവ് വെളിപ്പെടുത്തി. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയിലും കഞ്ചാവ് മയക്കുമരുന്ന് വില്‍പ്പന സംഘങ്ങള്‍ സജീവമാണ്. മിടുക്കരായ കുട്ടികളെ പോലും സാമൂഹ്യ വിരുദ്ധരാക്കി മാറ്റുന്ന ലഹരിവില്‍പ്പനക്കാര്‍ ഭാവിതലമുറയുടെ ആരോഗ്യകരമായ നിലനില്‍പ്പിന് തന്നെ ഭീഷണിയായി മാറുകയാണ്. ലഹരി ഇടപാട് സംഘം ഈ ഭാഗങ്ങളില്‍ സൈ്വര്യവിഹാരം നടത്തുമ്പോഴും സ്ഥലത്തെ രാഷ്ട്രീയ യുവജന പ്രസ്ഥാനങ്ങള്‍ ഈ വിപത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ തയ്യാറാകാത്തതിലും ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇതിനകം സമീപകാലത്തുനടന്ന കഞ്ചാവ് കടത്തുകേസില്‍ ജില്ലക്കകത്തും പുറത്തും വെച്ച് പോലീസ് പിടിയിലായ പ്രതികളില്‍ ഏറെ പേരും പടന്നക്കാട്ടും പരിസരപ്രദേശങ്ങളിലുമുള്ള മുപ്പതുവയസിന് താഴെയുള്ള യുവാക്കളാണ്.
ഐസ് എന്ന അപരനാമത്തില്‍ വീര്യമുള്ള പുതിയ ഇനം ലഹരിപദാര്‍ത്ഥം കാസര്‍കോട്ട് വ്യാപകമാകുന്നു; ഇരകളിലേറെയും വിദ്യാര്‍ത്ഥികള്‍


Keywords:  Kasaragod, Kerala, news, Kanhangad, Students, New drug 'Ice' in Kasaragod Market
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia