city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സമസ്ത: ജില്ലാ കമ്മിറ്റിക്ക് ദഅ്‌വാ രംഗത്ത് ന്യൂതന പദ്ധതികള്‍

ദേളി: (www.kasargodvartha.com 31/03/2015) മഹല്ല് ശാക്തീകരണത്തിന് ബ്രഹത്തായ പദ്ധതികളുമായി സമസ്ത ജില്ലാ മുശാവറ യോഗം കര്‍മ്മ പരിപാടികള്‍ ആവിഷ്‌കരിച്ചു. സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറാ യോഗം സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു.

സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ പ്രാര്‍ത്ഥന നടത്തി. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി. മഹല്ല് തലങ്ങളില്‍ നടന്ന് കൊണ്ടിരിക്കുന്ന അനാചാരങ്ങള്‍ക്കെതിരെയും ബിദഇൗ ആശയ പ്രചരണത്തിനെതിരെയും ബോധവത്കരണം നടത്തും. ഇസ്ലാമിക പൈതൃകം സംരക്ഷിക്കാന്‍ കഴിഞ്ഞകാലങ്ങളില്‍ മുഖ്യ പങ്കുവഹിച്ച പള്ളിദര്‍സുകള്‍ കൂടുതല്‍ പരിപോശിപ്പിക്കും. മദ്‌റസാ പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് പ്രോത്സാഹനം നല്‍കും.

ജില്ലാ പ്രസിഡണ്ടായിരുന്ന നൂറുല്‍ ഉലമായുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി പ്രത്യേക പ്രാര്‍ത്ഥന നടത്തി. എ.പി. അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, മുഹമ്മദ് സ്വാലിഹ് സഅദി, ബി.എസ്. അബ്ദുല്ല കുഞ്ഞി ഫൈസി, കെ.പി. ഹുസൈന്‍ സഅദി, അബ്ദുസലാം ദാരിമി കുബണൂര്‍, ഹസ്സന്‍ കുട്ടി മദനി, മജീദ് ഫൈസി, ഇബ്രറാഹീം ദാരിമി ഗൂണാജെ, കെ.പി. അബ്ദുര്‍ റഹ്മാന്‍ സഖാഫി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുര്‍ റഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, എം.പി. അബ്ദുല്ല ഫൈസി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, പാദൂര്‍ മുഹമ്മദ് സഖാഫി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു. എ.ബി മൊയ്തു സഅദി ചേരൂര്‍ സ്വാഗതം പറഞ്ഞു.
സമസ്ത: ജില്ലാ കമ്മിറ്റിക്ക് ദഅ്‌വാ രംഗത്ത് ന്യൂതന പദ്ധതികള്‍
ദേളി ജാമിഅ സഅദിയ്യയില്‍ നടന്ന സമസ്ത ജില്ലാ മുശാവറ യോഗം സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് സ്ത്രീകള്‍

Keywords:  Kasaragod, Kerala, Deli, Samastha, District Committee, M.A. Usthad, Kanthapuram A. P. Aboobacker Musalyar, New Daawa project for samastha district committee.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia