Construction Start | കാസർകോട് നഗരസഭയുടെ പുതിയ കോൺഫറൻസ് ഹാളിന്റെ നിർമാണത്തിന് തുടക്കം; ചെയർമാൻ അബ്ബാസ് ബീഗം തറക്കല്ലിട്ടു

● 200ഓളം ഇരിപ്പിടം ഉൾക്കൊള്ളുന്ന ഹാൾ മനോഹരമായി സജ്ജീകരിക്കും.
● ഒന്നാം നിലയിൽ കോൺഫറൻസ് ഹാളും താഴത്തെ നിലയിൽ 5 കടമുറികളും ഉണ്ടാവും.
● 75 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന പുതിയ ഹാൾ സാംസ്കാരിക പരിപാടികൾക്ക് ഉപയോഗപ്പെടും.
കാസർകോട്: (KasargodVartha) പുലിക്കുന്നിൽ നഗരസഭ നിർമ്മിക്കുന്ന ആധുനിക രീതിയിലുള്ള പുതിയ കോൺഫറൻസ് ഹാളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. തറക്കല്ലിടൽ കർമ്മം നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം നിർവഹിച്ചു. നഗരത്തിന്റെ സാംസ്കാരിക കേന്ദ്രമായി അറിയപ്പെടുന്ന ഇപ്പോഴത്തെ മുനിസിപ്പൽ കോൺഫറൻസ് ഹാളിന് അടുത്താണ് പുതിയ ഹാൾ പണിയുന്നത്.
ഏകദേശം 75 ലക്ഷം രൂപയാണ് നിർമ്മാണത്തിന് ചിലവ് പ്രതീക്ഷിക്കുന്നത്. 2700 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണത്തിൽ രണ്ട് നിലകളിലായാണ് കെട്ടിടം നിർമ്മിക്കുന്നത്. താഴത്തെ നിലയിൽ 5 കടമുറികളും ഒന്നാം നിലയിൽ വിശാലമായ കോൺഫറൻസ് ഹാളും ഉണ്ടായിരിക്കും. പുതിയ ഹാൾ നിർമ്മിക്കുന്നതിലൂടെ നഗരസഭയുടെ വരുമാനം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ചെയർപേഴ്സൺ അബ്ബാസ് ബീഗം പറഞ്ഞു.
200 പേർക്ക് ഇരിക്കാൻ കഴിയുന്ന ഹാൾ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടി മനോഹരമായി സജ്ജീകരിക്കും. കോൺഫറൻസ് ഹാളിലേക്ക് പ്രവേശിക്കാൻ റാംപ് സംവിധാനവും ഒരുക്കുന്നുണ്ട്. നിലവിലെ മുനിസിപ്പൽ കോൺഫറൻസ് ഹാൾ എല്ലാ ദിവസവും വിവിധ പരിപാടികൾക്കായി ഉപയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കൂടുതൽ സൗകര്യങ്ങളുള്ള പുതിയ ഹാൾ നിർമ്മിക്കാൻ തീരുമാനിച്ചത്.
ചടങ്ങിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ ഷംസീദ ഫിറോസ്, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ സഹീർ ആസിഫ്, റീത്ത ആർ, ഖാലിദ് പച്ചക്കാട്, രജനി കെ, കൗൺസിലർമാർ, നഗരസഭാ സെക്രട്ടറി അബ്ദുൾ ജലീൽ ഡി.വി എന്നിവർ പങ്കെടുത്തു.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
The new conference hall construction begins in Kasaragod with a foundation stone laid by Chairperson Abbas Begum. The hall will have modern amenities and a seating capacity of 200.
#KasaragodNews, #ConferenceHall, #MunicipalBuilding, #ModernHall, #AbbasBegum, #KasaragodDevelopment