city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗതാഗതവകുപ്പ് നിശ്ചയിച്ച പുതിയ കളര്‍കോഡില്‍ ജില്ലയിലെ ആദ്യത്തെ ബസ് നിരത്തിലിറങ്ങി

നീലേശ്വരം: (www.kasargodvartha.com 05.02.2018) സ്വകാര്യബസുകള്‍ക്കു നിശ്ചയിച്ച പുതിയ കളര്‍ കോഡില്‍ ജില്ലയില്‍ ആദ്യത്തെ ബസ് നിരത്തിലിറങ്ങി. നീലേശ്വരം -തൈക്കടപ്പുറം -കടിഞ്ഞിമൂല കാഞ്ഞങ്ങാട് റൂട്ടില്‍ ഓടുന്ന ഹരിപ്രിയ ബസാണ് പുതിയ കളറില്‍ റോഡിലിറങ്ങിയത്. താഴെ വെള്ള വരകളോടു കൂടിയ നീല നിറമാണ് ഹരിപ്രിയ ബസിന്റേത്. നീലേശ്വരം വഴി കാഞ്ഞങ്ങാട്ടേക്കു പോകുന്ന പയ്യന്നൂരിലെ വൈശാഖ് ബസും കഴിഞ്ഞ ദിവസം മുതല്‍ ഇതേ കളര്‍കോഡില്‍ സര്‍വീസ് നടത്തുന്നുണ്ട്.

ഗതാഗതവകുപ്പ് നിശ്ചയിച്ച പുതിയ കളര്‍കോഡില്‍ ജില്ലയിലെ ആദ്യത്തെ ബസ് നിരത്തിലിറങ്ങി

ഫെബ്രുവരി ഒന്നു മുതല്‍ പെര്‍മിറ്റ് പുതുക്കുന്ന സ്വകാര്യബസുകള്‍ പുതിയ കളര്‍കോഡില്‍ ആയിരിക്കണമെന്നാണ് ഗതാഗത വകുപ്പ് നിര്‍ദേശിച്ചിരിക്കുന്ന വ്യവസ്ഥ. ഗ്രാമീണ ബസുകള്‍ക്കു താഴെ വെളുത്ത വരകളോടു കൂടിയ നീലനിറം, പല സ്ഥലങ്ങളില്‍ നിന്നു സിറ്റിയിലേക്കുള്ള ബസുകള്‍ക്കു ഇതേ രീതിയില്‍ പച്ച, ലിമിറ്റഡ് സ്റ്റോപ് ബസുകള്‍ക്കു വെള്ള വരകളോടു കൂടിയ മെറൂണ്‍ നിറങ്ങളാണു നിര്‍ദേശിച്ചിട്ടുള്ളത്.

പെര്‍മിറ്റ് പുതുക്കുന്ന മുറയ്ക്കു മുഴുവന്‍ സ്വകാര്യബസുകളും ഈ കളര്‍കോഡിലേക്ക് മാറുമെങ്കിലും മാറ്റം ആദ്യം നടപ്പാക്കിയ ബസുകളെ കൗതുകത്തോടെയാണ് ആളുകള്‍ വീക്ഷിക്കുന്നതെന്ന് ജീവനക്കാര്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Nileshwaram, Bus,  New Color code for buses.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia