city-gold-ad-for-blogger

ചെമ്പരിക്ക ഖാസിയുടെ മരണം: സി ബി ഐ എസ് പിയും സംഘവും ചെമ്പരിക്കയിലെത്തി അന്വേഷണം തുടങ്ങി

കാസര്‍കോട്: (www.kasargodvartha.com 12.04.2016) ചെമ്പരിക്ക - മംഗളൂരു ഖാസിയായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം സംബന്ധിച്ച് ഹൈക്കോടതി നിര്‍ദേശ പ്രകാരം പുനരന്വേഷത്തിന്റെ ഭാഗമായി സി ബി ഐ തിരുവനന്തപുരം യൂണിറ്റ് എസ് പി ജോസ് മോഹനും രണ്ട് ഓഫീസര്‍മാരും ചെമ്പരിക്കയിലെത്തി. ഖാസിയുടെ മൃതദേഹം മറവ് ചെയ്ത ഖബറിടം എസ് പി സന്ദര്‍ശിച്ചു.

പരാതിക്കാരനായ ഖാസിയുടെ മകന്‍ ഷാഫിയോട് എസ് പി പരാതിയുടെ വിശദവിവരങ്ങള്‍ തേടി. സി ബി ഐ ഓഫീസര്‍മാരായ സെല്ലാല്‍, ഡാര്‍വിഷ് എന്നിവരും എസ് പിയോടൊപ്പം ഉണ്ടായിരുന്നു.

കതിരൂര്‍ മനോജ് വധക്കേസും, പയ്യന്നൂരിലെ ഹക്കീം വധക്കേസും അന്വേഷിക്കുന്ന അതേ സംഘം തന്നെയാണ് ഖാസി കേസില്‍ സി ബി ഐയുടെ പുനരന്വേഷണ ടീമിലുള്ളത്. ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്താനും, ഖാസി മരിച്ച ദിവസം വീട്ടുകാര്‍ പതിവിലും വൈകി ഉണരാനിടയായ സംഭവത്തെ കുറിച്ചും മറ്റും അന്വേഷിച്ച് മെയ് 27ന് റിപോര്‍ട്ട് നല്‍കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ളത്.

ഖാസിയുടെ വടിയും കണ്ണടയും ചെരിപ്പും കണ്ടെത്തിയ കടുക്കക്കല്ലിലേക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായിരുന്ന ഖാസിക്ക് എത്തിപ്പെടാന്‍ കഴിയുമോയെന്ന കാര്യം പരിശോധിക്കുന്നതിനായി മെഡിക്കല്‍ എക്‌സ്‌പേര്‍ട്ടിന്റെ നേതൃത്വത്തില്‍ ശാസ്ത്രീയ അന്വേഷണം നടത്താനും, മരണപ്പെട്ട ഖാസിയുടെ മാനസിക അവസ്ഥ അപഗ്രഥനം ചെയ്യുന്നതിന് സൈക്കോളജിക്കല്‍ ഒട്ടോക്‌സി എന്ന ശാസ്ത്രീയ പരിശോധന നടത്താനും, ഹൈക്കോടതി സി ബി ഐക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ചെമ്പരിക്ക ഖാസിയുടെ മരണം: സി ബി ഐ എസ് പിയും സംഘവും ചെമ്പരിക്കയിലെത്തി അന്വേഷണം തുടങ്ങി

Keywords : Chembarika, Qazi Death, Investigation, CBI, Kasaragod, CM Abdulla Maulavi.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia