മഴക്കാലമടുത്തിട്ടും തകര്‍ന്ന പുതിയ ബസ് സ്റ്റാന്‍ഡ് ടാര്‍ ചെയ്തില്ല; കോണ്‍ക്രീറ്റ് ചെയ്യണമെന്ന് ട്രാഫിക്ക് സി.ഐ
Apr 3, 2015, 17:55 IST
കാസര്‍കോട്: (www.kasargodvartha.com 03/04/2015) മഴക്കാലം ആരംഭിക്കാന്‍ രണ്ട് മാസം മാത്രം ബാക്കിയിരിക്കെ തകര്‍ന്ന കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് ഇനിയും ടാര്‍ചെയ്തില്ല. ബസ് സ്റ്റാന്‍ഡ് തകര്‍ന്നുകിടക്കുന്നതിനാല്‍ പല ബസുകളും സ്റ്റാന്‍ഡില്‍കയറാതെ പുറത്തുവെച്ചുതന്നെ ആളുകളെ ഇറക്കിപോവുകയാണ്.
കഴിഞ്ഞ മഴക്കാലം അവസാനിച്ച ഉടനെ ബസ് സ്റ്റാന്‍ഡ് അടിയന്തിരമായി ടാര്‍ചെയ്യാത്തതിനാല്‍ ബസ് സ്റ്റാന്‍ഡിലേക്ക് ബസുകള്‍ കയറ്റാതെ ബസ് ഓണേഴ്‌സ് അസോസിയേഷന്‍ സമരം നടത്തിയിരുന്നു. ഇതിനിടയില്‍ ബസ് സ്റ്റാന്‍ഡില്‍നിന്നും ബസുകള്‍ പുറത്തേക്ക് പോകുന്ന കിഴക്കുഭാഗം നഗരസഭ കോണ്‍ക്രീറ്റ് ചെയ്തിരുന്നു. അതുകൊണ്ടുതന്നെ സ്വകാര്യ ബസുകള്‍ സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കാതെ നടത്തിയ സമരം താല്‍ക്കാലികമായി പിന്‍വലിച്ചിരുന്നു.
ബസ് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്ന പടിഞ്ഞാറു ഭാഗത്തും ബസ് സ്റ്റാന്‍ഡിലും വലിയ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. ബസുകള്‍ ഏതുവഴിയിലൂടെ എടുക്കുന്നുവെന്നറിയാതെ സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാരും കുഴങ്ങുകയാണ്. ബസിന്റെ ടയറില്‍നിന്നും കല്ലുതെറിച്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവവും ഉണ്ടായിട്ടുണ്ട്. കുഴിവെട്ടിച്ചാണ് പലപ്പോഴും ബസുകള്‍ കടന്നുപോകുന്നത്.
അതേസമയം ബസ് സ്റ്റാന്‍ഡ് മുഴുവനും കോണ്‍ക്രീറ്റ് ചെയ്യണെന്ന് നഗരസഭയോട് ആവശ്യപ്പെടുമെന്ന് കാസര്‍കോട് ട്രാഫിക് സി.ഐ. വി. രമേശന്‍ കാസര്‍കോട്‌വാര്‍ത്തയോട് പറഞ്ഞു. ബസ് സ്റ്റാന്‍ഡ് ടാര്‍ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. വര്‍ഷാ വര്‍ഷം ബസ് സ്റ്റാന്‍ഡ് ടാര്‍ചെയ്യുന്ന അവസ്ഥ ഒഴിവാക്കാന്‍ ഇതുമൂലം സാധിക്കുമെന്നാണ് ട്രാഫിക് പോലീസ് വിലയിരുത്തുന്നത്.
ബസ് സ്റ്റാന്‍ഡ് തകര്‍ന്നുകിടക്കുന്നതിനാല്‍ സന്ധ്യമയങ്ങിയാല്‍ പല ബസുകളും സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കാതെ ഹൈവേയില്‍ ആളെ ഇറക്കിയും കയറ്റിയും തിരിച്ചുപോവുകയാണ്. കെ.എസ്.ആര്‍.ടി.സി. ബസുകളും ഇപ്പോള്‍ സ്റ്റാന്‍ഡില്‍ പ്രവേശിക്കാത്ത അവസ്ഥയുണ്ട്. ഇതേതുടര്‍ന്ന് യാത്രക്കാര്‍ക്ക് രാത്രിയില്‍ ബസ് കിട്ടാതാവുന്ന അവസ്ഥയും ഉണ്ട്. ബസ് സ്റ്റാന്‍ഡിലേക്ക് വരുമെന്ന് കരുതി കാത്തിരിക്കുന്ന യാത്രക്കാര്‍ ബസ് ഹൈവേവഴി പോയ വിവരം അറിഞ്ഞ് അധികൃതരോട് ക്ഷുഭിതരാവുന്നതും പതിവാണ്.
ഹൈവേമുതല്‍ പഴയ പ്രസ് ക്ലബ്ബ് വരെ ഇരുഭാഗത്തേയും റോഡുകള്‍ കോണ്‍ക്രീറ്റ് ചെയ്തതോടെ എം.ജി. റോഡിലെ കുറച്ചുഭാഗത്തെ കുണ്ടും കുഴിയും ഒഴിവായിട്ടുണ്ട്. പുതിയ ബസ് സ്റ്റാന്‍ഡിന് കിഴക്ക് ഭാഗത്തെ റോഡും കോണ്‍ക്രീറ്റ് ചെയ്തതിനാല്‍ ഈ ഭാഗത്തെ റോഡ് തകരുന്ന പ്രശ്‌നവും പരിഹരിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Photos: Niyas Chemnad
Photos: Niyas Chemnad
Keywords: Kasaragod, New Bus Stand, Kerala, Malayalam News, Bus, Private Bus, RTO, Concrete, Road, Damage.
Advertisement: