കാസര്‍കോട് ജനറല്‍ ആശുപത്രിയ്ക്കു 12 നില കെട്ടിടം വരുന്നു
Jan 7, 2015, 21:00 IST
കാസര്‍കോട്: (www.kasargodvartha.com 07/01/2015) കാസര്‍കോട് ജനറല്‍ ആശുപത്രിയ്ക്കു പുതുതായി 12 നില കെട്ടിടം വരുന്നു. എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ നബാര്‍ഡു ഫണ്ടുപയോഗിച്ചാണ് കെട്ടിടം പണിയുന്നത്. കെട്ടിടം പണിയുന്നതിന്റെ പ്രാഥമിക നടപടികള്‍ ആരംഭിച്ചു.
കെട്ടിടം പണിയുന്ന സ്ഥലത്തെ മണ്ണിന്റെ ഘടനയെ കുറിച്ചു പഠിക്കാനും റിപോര്‍ട്ട് തയ്യാറാക്കാനുമായി ജില്ലാ പഞ്ചായത്തിനു കീഴിലുള്ള എല്‍.എസ്.ജി.ഡി.യിലെ അസി.എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ കുഞ്ഞുമോനും, അസി.എന്‍ജിനീയര്‍ എം.എന്‍. വിശ്വനാഥനും ബുധനാഴ്ച രാവിലെ സ്ഥലം സന്ദര്‍ശിച്ചു. വ്യാഴാഴ്ചയും പരിശോധന തുടരും.
ഇവരുടെ റിപോര്‍ട്ടിനു ശേഷം തിരുവനന്തപുരം എല്‍.ബി.എസ്.എഞ്ചിനീയറിംഗ് കോളജിലെ എന്‍ജിനീയറിംഗ് വിംഗ് പ്ലാന്‍ തയ്യാറാക്കും. തുടര്‍ന്നു കരാര്‍ ക്ഷണിക്കുകയും അതു അംഗീകരിക്കുകയും ചെയ്താല്‍ താമസിയാതെ നിര്‍മാണ പ്രവര്‍ത്തി ആരംഭിക്കുമെന്നു ബന്ധപ്പെട്ടവര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
നിലവിലുള്ള ഏഴു നില കെട്ടിടത്തിന്റെ മുന്‍വശത്ത്, വടക്കു ഭാഗത്തായി, പഴയ ഓടിട്ട കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരിക്കും പുതിയ കെട്ടിടം വരിക. അതിനായി പഴയ കെട്ടിടത്തിന്റെ കുറേ ഭാഗം പൊളിച്ചു മാറ്റേണ്ടി വരും.
ധാരാളം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുള്ള കാസര്‍കോട്ട്, ജനറല്‍ ആശുപത്രിയിലെ നിലവിലുള്ള സൗകര്യങ്ങള്‍ തീരെ അപര്യാപ്തമാണ്. ആവശ്യത്തിനു ഡോക്ടര്‍മാരും ജീവനക്കാരും ഇല്ലാത്ത പ്രശ്‌നവും ജനറല്‍ ആശുപത്രിയെ വലയ്ക്കുന്നു. പുതിയ കെട്ടിടം യാഥാര്‍ത്ഥ്യമായാല്‍ തന്നെ, മതിയായ ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കുകയും, ഡോക്ടര്‍മാരേയും മറ്റു ജീവനക്കാരേയും നിയമിക്കുകയും ചെയ്തില്ലെങ്കില്‍ കെട്ടിടം നോക്കുകുത്തിയാകുമെന്ന ആശങ്കയും നിലവിലുണ്ട്.

Keywords : Kasaragod, General-hospital, Kerala, Building, Report, New Building for Kasargod General Hospital.