city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് വികസന പാക്കേജില്‍ 5 വിദ്യാലയങ്ങള്‍ക്ക് പുതിയ കെട്ടിടം

കാസര്‍കോട്: (www.kasargodvartha.com 28.05.2020) കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ വിവിധ  വിദ്യാലയങ്ങള്‍ക്ക് പുതിയ കെട്ടിട നിര്‍മ്മാണത്തിന് ഭരണാനുമതിയായി. കോടോത്ത് എ.ജി.എച്ച്.എസ്, തൃക്കരിപ്പൂര്‍ വി.പി.പി.എം.കെ.പി.എസ്.ജി.എച്ച്.എസ്, മഞ്ചേശ്വരം ജി.ഡബ്ല്യൂ.എല്‍.പി.എസ് , പള്ളിക്കര ജി.എച്ച്.എസ്.എസ്,  തവനത്ത ജി.എല്‍.പി.എസ്് എന്നീ  സ്‌കൂളുകള്‍ക്കാണ് കെട്ടിട നിര്‍മ്മാണത്തിനായി അനുമതി ലഭിച്ചത്.

1600 ഓളം കുട്ടികള്‍ പഠിക്കുന്ന തൃക്കരിപ്പൂര്‍ വി.പി.പി.എം.കെ.പി.എസ് ജി.എച്ച്.എസി നും കോടോത്ത് എ.ജി.എച്ച്.എസിനും കിച്ചണ്‍ സ്റ്റോക്ക് നിര്‍മ്മാണത്തിനായി 25 ലക്ഷം രൂപാ വീതമാണ് വകയിരുത്തിയത്. ഒരു പാചകമുറി, സംഭരണ മുറി, വരാന്ത എന്നിവ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന കിച്ചണ്‍ ബ്ലോക്ക് നിര്‍മ്മാണം 10 മാസത്തിനകം പൂര്‍ത്തിയാകും. പള്ളിക്കര ജി.എച്ച്.എസ്.എസിന്  പുതിയ സയന്‍സ് ലാബ് ബ്ലോക്കിനായി 30 ലക്ഷം രൂപയും തവനത്ത് ജി.എല്‍പി.എസിന് കുട്ടികളുടെ പാര്‍ക്ക് നിര്‍മ്മാണത്തിന് ആറ്  ലക്ഷം രൂപയും മഞ്ചേശ്വരം ജി.ഡബ്ല്യൂ.എല്‍.പി.എസ്. സ്‌കൂളില്‍ അഞ്ച് ക്ലാസ് മുറികളോട് കൂടിയ കെട്ടിട നിര്‍മ്മാണത്തിനായി 85.70 ലക്ഷം രൂപയാണ് അനുവദിച്ചത്. സ്‌കൂള്‍ കെട്ടിട നിര്‍മ്മാണത്തിന്  മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് വിഹിതമായി 15 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ബാക്കി  70.70 ലക്ഷം രൂപ കാസര്‍കോട്  വികസന പാക്കേജില്‍ നിന്നും അനുവദിക്കും.
കാസര്‍കോട് വികസന പാക്കേജില്‍ 5 വിദ്യാലയങ്ങള്‍ക്ക് പുതിയ കെട്ടിടം


Keywords: Kasaragod, Kerala, News, Building, School, new building for 5 schools in Kasaragod development package

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia