city-gold-ad-for-blogger

Approval | ചെമ്മനാട് ബേഡഡുക്ക പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുനമ്പം പാലം വരുന്നു; 17.70 കോടി രൂപയുടെ ഭരണാനുമതിയായി; മലയോര മേഖലയിലുള്ളവർക്ക് യാത്രാ ദൂരം കുറയും; നേട്ടങ്ങൾ ഏറെ

new bridge to connect uduma chemmanad and bedadukka pancha
Photo credit: Facebook / CH Kunhambu MLA

● ചന്ദ്രഗിരി പുഴയ്ക്കു മുകളിലാണ് പാലം നിർമിക്കുന്നത്.
● വിനോദസഞ്ചാര കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കും
● പ്രദേശവാസികളുടെ കാലങ്ങളായുള്ള ആവശ്യമാണ് പാലം.

ഉദുമ: (KasargodVartha) ചെമ്മനാട് ബേഡഡുക്ക പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുനമ്പം പാലത്തിന്റെ നിർമാണത്തിന് 17.70 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. സി എച്ച് കുഞ്ഞമ്പു എംഎൽഎ അറിയിച്ചു. ഈ പാലം യാഥാര്‍ത്ഥ്യമാക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. ചന്ദ്രഗിരി പുഴ രണ്ടായി പിരിയുന്ന സ്ഥാനത്താണ് പാലം നിർമിക്കുന്നത്. 

ഇതുവരെ പ്രദേശവാസികൾ കാല്നടയാത്രയ്ക്ക് മാത്രം അനുയോജ്യമായ ഒരു തൂക്കുപാലം ആശ്രയിച്ചിരുന്നു. പുതിയ പാലം നിർമിക്കുന്നതോടെ ജില്ലയുടെ മലയോര മേഖലയ്ക്ക് ജില്ലാ ആസ്ഥാനവുമായി എളുപ്പത്തിൽ ബന്ധപ്പെടാനാവും. നിലവിൽ എരിഞ്ഞിപ്പുഴ, കരിച്ചേരി എന്നിവിടങ്ങളിലെ പാലം വഴിയാണ് ഇവിടങ്ങളിലെ ജനങ്ങൾ കാസർകോടുമായി ബന്ധപ്പെടുന്നത്. 

new bridge to connect uduma chemmanad and bedadukka pancha

പുതിയ പാലം നിർമിക്കുന്നതോടെ കാസർകോട് നിന്ന് ദേശീയ പാത വഴി കുണ്ടംകുഴിയിലേക്കുള്ള യാത്രാദൂരം പകുതിയായി കുറയും. അതുപോലെ 18 കിലോമീറ്റർ ചുറ്റി വളഞ്ഞ് യാത്ര ചെയ്യേണ്ടിയിരുന്നത് ഇനി രണ്ട് കിലോമീറ്ററിൽ ചട്ടഞ്ചാലിൽ എത്തുന്നതിന് സാധിക്കും. ജില്ലാ ആസ്ഥാനത്തു നിന്ന് മുന്നാട്, കുറ്റിക്കോൽ, പാണത്തൂർ, ബന്തടുക്ക തുടങ്ങിയ സ്ഥലങ്ങളിലേക്കും എളുപ്പത്തിൽ സഞ്ചരിക്കുന്നതിന് സാധിക്കും.

ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ റാണിപുരം, ബേക്കൽ എന്നിവയുമായി ബന്ധപ്പെടാനും എളുപ്പമാകും. പാലം യാഥാർത്ഥ്യമാകുന്നതോടെ ഈ പ്രദേശം നല്ലൊരു വിനോദസഞ്ചാര കേന്ദ്രമായി മാറുന്നതിന് സഹായകമാകും. അഡ്വ. സി എച്ച് കുഞ്ഞമ്പു എംഎൽഎയുടെ ഇടപെടലാണ് സ്വപ്‌നപദ്ധതി യാഥാർഥ്യമാക്കാൻ വഴിയൊരുക്കിയത്.

#Kasaragod #Kerala #bridge #development #infrastructure #tourism #Uduma #Chemmanad #Bedadukka

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia