കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസമായി കോട്ടച്ചേരിയില്‍ അരക്കോടി രൂപ ചിലവില്‍ നടപ്പാലം വരുന്നു
Sep 17, 2016, 18:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 17/09/2016) അരക്കോടി രൂപ ചിലവില്‍ കോട്ടച്ചേരി ബസ് സ്റ്റാന്‍ഡിനും ബസ്‌ബേക്കും സമാന്തരമായി നടപ്പാലം നിര്‍മിക്കാന്‍ നഗരസഭയുടെ പദ്ധതി. കെ എസ് ടി പി റോഡ് നിര്‍മാണം പൂര്‍ത്തിയാകുന്ന മുറക്ക് നടപ്പാല നിര്‍മാണത്തിന്റെ പ്രവര്‍ത്തി ആരംഭിക്കും.
കെ എസ് ടി പി റോഡ് തുറന്ന് കൊടുക്കുന്നതോടെ വാഹന ബാഹുല്യവും വാഹനങ്ങളുടെ വേഗതയും വര്‍ധിക്കുന്നതോടെ ബസ് സ്റ്റാന്‍ഡില്‍ നിന്നും ബസ്‌ബേയിലേക്കും തിരിച്ചുമുള്ള കാല്‍നട യാത്ര ദുര്‍ഘടമാകുമെന്ന് ഉറപ്പാണ്. ഇപ്പോള്‍ തന്നെ ബസ് സ്റ്റാന്‍ഡ് പരിസരം ജനബാഹുല്യം കൊണ്ട് വീര്‍പ്പ് മുട്ടുകയാണ്. ബസ് സ്റ്റാന്റിന് മുന്‍വശം സംസ്ഥാന പാതയില്‍ നിന്ന് റോഡ് മുറിച്ച് കടക്കാന്‍ യാത്രക്കാര്‍ പോലീസ് സഹായം തേടുന്നുണ്ട്.
തീര്‍ത്തും സ്‌പോണ്‍സര്‍മാരുടെ സഹായത്തോടെയാണ് നടപ്പാലം പണിയുക. ലിഫ്റ്റ് ഉള്‍പെടെയുള്ള ആധുനിക സൗകര്യങ്ങളുള്ള നടപ്പാലം രൂപ കല്‍പ്പന ചെയ്തിരിക്കുന്നത് എഞ്ചിനീയര്‍ ആര്‍കിടെക്റ്റ് ദാമോദരനാണ്. വിദേശത്തുള്ള രീതിയിലാണ് നടപ്പാലത്തിന്റെ രൂപ കല്‍പന. നഗരസഭക്ക് ഇതിന്റെ നിര്‍മാണ ചിലവില്ല. നടപ്പാലം നിര്‍മിക്കുന്നതോടെ കാഞ്ഞങ്ങാട് നഗരത്തിന്റെ മുഖഛായ തന്നെ മാറും. ഗതാഗത കുരുക്കിന് ഒരു പരിധി വരെ പരിഹാരമാവുകയും ചെയ്യും.
സ്‌പോണ്‍സര്‍മാരെ കണ്ടെത്താനുള്ള ശ്രമം നഗരസഭാ അധികൃതര്‍ തുടങ്ങിയിട്ടുണ്ട്. കെ എസ് ടി പി റോഡ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെയ സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ കഴിയുമെന്നാണ് നഗരസഭയുടെ കണക്കു കൂട്ടല്‍. തീര്‍ത്തും സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സ്‌പോണ്‍സര്‍ഷിപ്പിലാണ് നടപ്പാലം പ്രാവര്‍ത്തികമാക്കുന്നതെന്ന് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ പറഞ്ഞു.
Keywords : Kanhangad, Kasaragod, Bridge, Municipality, Road, Development project, Kottachey.