നെട്ടണിഗെ മുള്ളേരിയ റോഡിന്റെ ശോചനീയാവസ്ഥ; നാട്ടുകാര്‍ ഫ്ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചു
Feb 14, 2016, 18:00 IST
പള്ളിപ്പാടി: (www.kasargodvartha.com 14/02/2016) നെട്ടണിഗെ മുതല്‍ മുള്ളേരിയ വരെയുളള റോഡ് നന്നാക്കാത്തതിനെതിരെ ഒരുകൂട്ടം യുവാക്കള്‍ പ്രതിഷേധ സൂചകമായി ഫ്ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചു. മുള്ളേരിയ വരെ പോവാന്‍ മോഹം തോന്നുന്നു...അതുകൊണ്ട് ചോതിക്യാ... ഈ റോഡ് ഒന്നു നന്നാക്കിത്തരാന്‍ പറ്റുവോ...ഇല്ല?... അല്ലെ?...സാരമില്ല!.' എന്ന് പരിഹസിക്കുന്ന ബോര്‍ഡാണ് പ്രദേശത്ത് കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടത്.
ചിത്രം സിനിമയുടെ ക്ലൈമാക്‌സ് സീന്‍ ഡയലോഗിന് പുറമെ മോഹന്‍ ലാലിന്റെ ഫോട്ടോയും ഫ്ലക്‌സിലുണ്ട്. രണ്ടു വര്‍ഷം മുമ്പ് ടാര്‍ ചെയ്ത റോഡ് രണ്ടുമാസത്തിനകം തകര്‍ന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതോടെ ഈ റോഡില്‍ വാഹന യാത്ര ദുരിതപൂര്‍ണമായി. കാല്‍നട പോലും ദുസ്സഹമായി. നാട്ടക്കല്‍ വരെ ഇടുങ്ങിയ റോഡ് വീതി കൂട്ടുക, മുള്ളേരിയ വരെ റബ്ബര്‍റൈസ് ചെയ്യുക, പള്ളിപ്പാടിയില്‍ ബസ് സ്റ്റോപ്പ് അനുവദിക്കുക എന്നീ ആവശ്യങ്ങളുമായി നാട്ടുകാര്‍ രംഗത്തുവന്നിട്ടുണ്ട്.
നാട്ടുകാരുടെ ആവശ്യങ്ങള്‍ നിറവേറ്റും വരെ സമരം തുടരുമെന്ന് നേതൃത്വം നല്‍കുന്ന ഫാറൂഖ് ബാണക്കണ്ടവും, മുനീര്‍ മുബാറക്കും അറിയിച്ചു.
Keywords : Mulleria, Road, Natives, Protest, Complaint, Nettanige, Flex Board, Pallippady.