നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് 18ന് തുടങ്ങും
Apr 17, 2012, 15:18 IST
കാസര്‍കോട്: മതസമന്വയത്തിന്റെ ഉല്‍സവമോദം സമ്മാനിക്കുന്ന തങ്ങള്‍ ഉപ്പാപ്പ ഉറൂസ് നെല്ലിക്കുന്ന് മുഹിയുദ്ദീന്‍ ജുമാഅത്ത് പള്ളിയില്‍ ഏപ്രില്‍ 18ന് ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മുഹിയുദ്ദീന്‍ ജുമാഅത്ത് പള്ളി പരിസരത്ത് അന്ത്യവിശ്രമം കൊള്ളുന്ന മുഹമ്മദ് ഹനീഫ വലിയുല്ലാഹി തങ്ങള്‍ ഉപ്പാപ്പയെ ഒര്‍ക്കാന്‍ രണ്ടുവര്‍ഷത്തിലൊരിക്കലുള്ള ഒത്തുകൂടലിനു ജനസമുദ്രമെത്തും. ഉപ്പാപ്പയുടെ അനുഗ്രഹം തേടി വരുന്ന 10, 000 11 ദിവസം നഗരത്തിന്റെ തിരക്കും വര്‍ദ്ധിപ്പിക്കും. ഏപ്രില്‍ 18 മുതല്‍11 ദിവസം മതപ്രഭാഷണം കൊണ്ട് നെല്ലിക്കുന്ന് പ്രദേശം ആത്മീയ നഗരമായി മാറുമ്പോള്‍ മതവും ജാതിയും മറന്ന് ജനസഹസ്രമെത്തും. കേരളത്തിലെ അയല്‍സംസ്ഥാനങ്ങളിലെയും പ്രമുഖ പ്രഭാഷകര്‍ മതപ്രഭാഷണ പരമ്പരയില്‍ പങ്കെടുക്കും.
അമാനുഷിക സിദ്ദിയുടെ ഇത്തരം മതസ്ഥര്‍ക്കും കൂടി ആശ്രയ കേന്ദ്രമായി വാര്‍ത്തിച്ച വലിയുല്ലാഹി തങ്ങള്‍ ഉപ്പാപ്പ അന്ത്യവിശ്രമം കൊള്ളുന്ന നെല്ലിക്കുന്ന് മുഹിയുദ്ദീന്‍ ജുമാഅത്ത് പള്ളി അക്ഷരാര്‍ത്ഥത്തില്‍ മാനവദേശത്തിന്റെയും സംസ്‌കാരത്തിന്റെയും സമന്വയകേന്ദ്രമാണ്. ഏപ്രില്‍ 29ന് രാവിലെ ഏറ്റവും വലിയ പുരുഷാരം എത്തും. അന്ന് ഒരുലക്ഷം പേര്‍ക്ക് നെയ്‌ചോര്‍ പൊതികള്‍ വിതരണം ചെയ്യുന്നതോടെ ഉറൂസ് സമാപിക്കും. ജാതി -മത ദേദമന്യേ ജനങ്ങള്‍ സഹസ്രം സ്വാഗതം ചെയ്യുന്ന തങ്ങള്‍ ഉപ്പാപ്പ ഉറൂസിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ഏപ്രില്‍ 18ന് രാവിലെ 9.30 മണിക്കും നെല്ലിക്കുന്ന് മുഹിയുദ്ദീന്‍ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റ് ഹാജി പൂന അബ്ദുല്‍ റഹ്മാന്‍ പതാക ഉയര്‍ത്തുന്നതോടെ ഉറൂസ് സമാരംഭിക്കും. രാത്രി ഒന്‍പത് മണിക്ക് കാസര്‍കോട് സംയുക്ത ഖാസീം ടി. കെ. എം ബാവ മുസ്ലിയാര്‍ 11 ദിവസത്തെ മതപ്രഭാഷണ പരന്ര ഉദ്ഘാടനം ചെയ്യും. മാഹിന്‍ ബാദുഷ കൊല്ലം, പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി, ഫാറൂഖ് നഹീമി ബുക്കാരി കൊല്ലം, അഹ്മദ് കബീര്‍ ബാഖഫി കാഞ്ഞാര്‍, നൗഷാദ് ബാഖഫി ചിറയന്‍കീഴ്, ഹംസ മിസ്ബായി ശ്രീകണ്ഠപുരം, കുഴിക്കുഴി തങ്ങള്‍, അബ്ദുല്‍ മജീദ്, ഇ.പി അബൂബക്കര്‍ മൗലവി കൊല്ലം, സിറാജുദ്ദീന്‍ ദാരിമി കക്കാട്, ജി. എസ് അബ്ദുല്‍ റഹ്മാന്‍ മദനി എന്നിവര്‍ വിവിധ രാത്രികളില്‍ മതപ്രഭാഷണം നടത്തും.
പാണക്കാട് സയ്യദ് ഹൈദരലി തങ്ങള്‍, താജു്ല്‍ ഉലമ സയ്യദ് അബ്ദുല്‍ റഹ്മാന്‍ അല്‍ബുഖാരി ഉള്ളാള്‍, സയ്യദ് ഉമ്മര്‍ ഫാറൂഖ് തങ്ങള്‍ പൊസോട്ട്, സയ്യദ് ജിഫ്രി മുത്തുകോയ തങ്ങള്‍ കാഞ്ഞങ്ങാട്, സയ്യദ് ഫസല്‍ കോയമ്മ തങ്ങള്‍(കൂറ), സൈനുല്‍ ആബിദ് തങ്ങള്‍, സയ്യദ് ആറ്റുകോയ തങ്ങള്‍ കുമ്പോല്‍, സയ്യദ് ഇമ്പിച്ചികോയ തങ്ങള്‍ അല്‍ബുഖാരി പൊന്നംകുളം, സയ്യദ് ജാഫര്‍ തങ്ങള്‍ കുമ്പോല്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. ഉറൂസിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് 11 ദിവസവും മധുരപാനീയവും തബ്‌റൂഖും വിതരണം ചെയ്യും.
11 ദിവസത്തെ മതപ്രസംഗം പരമ്പരയ്ക്കും ഉറൂസിനുമായി പത്തുലക്ഷം പേരെത്തുംസിയാറത്തിനും മതപ്രസംഗം ശ്രവിക്കാനും വരുന്ന സ്ത്രീകള്‍ക്കു പ്രത്യേക സ്ഥലസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലബാര്‍ ജില്ലകളില്‍ നിന്നും ദക്ഷിണ കുടകു ജില്ലകളില്‍ നിന്നും പരസഹസ്രം ഭക്തജനങ്ങളെത്തും. ഉറൂസ് പ്രമാണിച്ച് ഗള്‍ഫില്‍ നിന്നും മുംബൈ, ഹൈദരാബാദ്, ബാംഗഌര്‍ എന്നിവിടങ്ങളില്‍ നിന്ന് ആളുകള്‍ എത്തികൊണ്ടിരിക്കുന്നു. മുംബൈ, ഖത്തര്‍, ബഹ്‌റൈന്‍, അബുദാബി, ദുബായ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നെല്ലി്ക്കുന്ന് മുസ്ലിം ജമാഅത്ത് കമ്മിറ്റികള്‍ ഉറൂസിന്റെ വിജയത്തിനു മാസങ്ങളായി പ്രവര്‍ത്തിച്ചു വരുന്നു.
വാര്‍ത്താസമ്മേളനത്തില്‍ ഉറൂസ് കമ്മിറ്റി പ്രസിഡന്റ് എ. കെഅബൂബക്കര്‍ ഹാജി, ജന.സെക്രട്ടറി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജമാഅത്ത് പ്രസിഡന്റ് പൂനം അബ്ദുല്‍ റഹ്മാന്‍ ഹാജി, ജന.സെക്രട്ടറി എന്‍. എ അബ്ദുല്‍ ഖാദര്‍, വളണ്ടിയര്‍ ക്യാപ്റ്റന്‍ എ. എം മുഹമ്മദ് ഹാരിസ്, എന്‍. എ ഇഖ്ബാല്‍, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ഷാഫി തെരുവത്ത്, ഖാദര്‍, സാദിഖ് നെല്ലിക്കുന്ന്, മുഹമ്മദ് എ. എച്ച് എന്നിവര്‍ സംബന്ധിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ഉറൂസ് കമ്മിറ്റി പ്രസിഡന്റ് എ. കെഅബൂബക്കര്‍ ഹാജി, ജന.സെക്രട്ടറി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജമാഅത്ത് പ്രസിഡന്റ് പൂനം അബ്ദുല്‍ റഹ്മാന്‍ ഹാജി, ജന.സെക്രട്ടറി എന്‍. എ അബ്ദുല്‍ ഖാദര്‍, വളണ്ടിയര്‍ ക്യാപ്റ്റന്‍ എ. എം മുഹമ്മദ് ഹാരിസ്, എന്‍. എ ഇഖ്ബാല്‍, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ഷാഫി തെരുവത്ത്, ഖാദര്‍, സാദിഖ് നെല്ലിക്കുന്ന്, മുഹമ്മദ് എ. എച്ച് എന്നിവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Nellikunnu, Uroos, Press meet, N.A.Nellikunnu