city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ്: മതപ്രഭാഷണം പ്രൊഫ കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: (www.kasargodvartha.com 09.12.2014) നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിനു 10ന് തിരശീല ഉയരുന്നു. രാവിലെ 10 മണിക്കു മുഹിയുദ്ദീന്‍ ജുമാഅത്ത് പള്ളി കമ്മിറ്റി പ്രസിഡണ്ട് ഹാജി ഇബ്രാഹിം കേളുവളപ്പില്‍ പതാക ഉയര്‍ത്തുന്നതോടെ 11 ദിവസം നീണ്ടു നില്‍ക്കുന്ന ഉറൂസ് സമാരംഭിക്കും. നെല്ലിക്കുന്ന് മുദരിസ് എം.എ. സലാഹുദ്ദീന്‍ സഖാഫി മാടന്നൂര്‍ പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കും.

11 രാത്രികളില്‍ മതപ്രഭാഷണം ഉണ്ടാകും. കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ ബുധനാഴ്ച രാത്രി ഒമ്പത് മണിക്ക് മത പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യും. 10ന് എ.പി അബൂബക്കര്‍ മുസ്ല്യാര്‍ കാന്തപുരം, 11ന് അഹമ്മദ് കബീര്‍ ബാഖവി അടിവാട് എറണാകുളം, 12ന് സിംസാറുല്‍ഹഖ് ഹുദവി അബുദാബി, 13ന് പേരോട് അബ്ദുര്‍ റഹ്മാന്‍ സഖാഫി, 14ന് അബുസുഹില്‍ ഇ.പി. ഹംസ്സത്ത് സഅദി, 15, 17ന് അല്‍ഹാഫിള് ഇ.പി. അബൂബക്കര്‍ അല്‍ ഖാസിമി പത്തനാപുരം, 16 ന് ഷൗക്കത്തലി വെള്ളമുണ്ട, 18ന് അബ്ദുല്‍ സലാം മുസ്ല്യാര്‍ ദേവര്‍ശോല, 19ന് അബ്ദുല്‍ മജീദ് ബാഖവി, 20ന് അബ്ദുല്‍ വഹാബ് നഹിമി കൊല്ലം, എം.ഇ. സലാഹുദ്ദീന്‍ സഖാഫി മാടന്നൂര്‍, ജി.എസ്. അബ്ദുര്‍ റഹ്മാന്‍ മദനി എന്നിവര്‍ മതപ്രഭാഷണം നടത്തും.

വിശിഷ്ടാതിഥികളായി പങ്കെടുക്കുന്ന സയ്യിദ് ജഅ്ഫര്‍ സാദിഖ് തങ്ങള്‍ കുമ്പോല്‍ (ഡിസംബര്‍ 11), സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍ (ഡിസംബര്‍ 12)  സയ്യിദ് അബ്ദുര്‍ റഹ്മാന്‍ ഇമ്പിച്ചികോയ തങ്ങള്‍ (ബായാര്‍ തങ്ങള്‍) (ഡിസംബര്‍ 13), പി.എം. ഇബ്രാഹിം മുസ്ല്യാര്‍ ബേക്കല്‍ (ഡിസംബര്‍ 14), സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ബുഖാരി കുന്നുംകൈ (ഡിസംബര്‍ 15), സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ അല്‍ബുഖാരി   പൊസോട്ട് (ഡിസംബര്‍ 16), സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ബുഖാരി (കുറാ തങ്ങള്‍) (ഡിസംബര്‍ 17), ഹാഫിള് അനീസ് റഹ്മാന്‍ ബട്ക്കല്‍ (ഡിസംബര്‍ 18), സൂഫി വര്യന്‍ ഡീലക്‌സ് ഉസ്താദ് (ഡിസംബര്‍ 19), സയ്യിദ് കെ.എസ്. അലി തങ്ങള്‍ കുമ്പോല്‍ (ഡിസംബര്‍ 20) എല്ലാദിവസവും മഗ്‌രിബ് നിസ്‌കാരത്തിനു ശേഷം നടക്കുന്ന കൂട്ട പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.

ഉറൂസിനെ വരവേല്‍ക്കാന്‍ നാടും നഗരവും ഉണര്‍ന്ന് കഴിഞ്ഞു. മത പ്രഭാഷണത്തിനും സിയാറത്തിനുമായി 10 ലക്ഷം ഭക്ത ജനങ്ങള്‍ എത്തിച്ചേരുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു. അതിനൊത്ത സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നേര്‍ച്ചകള്‍ സ്വീകരിക്കാന്‍ പ്രത്യേകം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിയാറത്തിനായി വരുന്നവര്‍ക്ക് മധുരപാനീയം നല്‍കും, ഉച്ചക്കഞ്ഞിയും വിതരണം ചെയ്യും. പള്ളിയും പരിസരവും കമനീയമായി അലങ്കരിച്ചിട്ടുണ്ട്. ഒരു വലിയ സംഭവത്തിന്റെ വിളംബരമായി നഗരത്തിലാകെ കമാനങ്ങളും തോരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്.

ഉറൂസില്‍ പങ്കെടുക്കുന്നതിന് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ഗള്‍ഫ് നാടുകളില്‍ നിന്നും നെല്ലിക്കുന്ന് നിവാസികള്‍ എത്തിത്തുടങ്ങി. ഉറൂസ് തുടങ്ങിക്കഴിഞ്ഞാല്‍ നെല്ലിക്കുന്ന് ബീച്ച് റോഡില്‍ ഉണ്ടാകുന്ന ഗതാഗതതിരക്ക് നിയന്ത്രക്കാന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പ്രത്യേക വോളണ്ടിയര്‍മാര്‍ പോലീസുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. സ്ത്രീകള്‍ക്ക് മതപ്രഭാഷണം ശ്രവിക്കാനും മഖാം സിയാറത്തിനും സൗകര്യങ്ങള്‍ ഉണ്ട്.

എല്ലാ മതവിശ്വാസികളും അണിനിരക്കുന്നു എന്നതാണ് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ മതസൗഹാര്‍ദത്തിന്റെ പ്രതീകം എന്ന നിലയില്‍ കാസര്‍കോട്ടെ മുഴുവന്‍ ആളുകളും ജാതിമത ചിന്തകള്‍ക്കതീതമായി സജീവമായ സാന്നിധ്യം കൊണ്ടും ഉള്ളുതുറന്ന സഹകരണം കൊണ്ടും നെല്ലിക്കുന്ന് ഉറൂസിന് വ്യതിരക്തത നല്‍കുന്നു. ക്ഷേത്രകമ്മിറ്റികളും മറ്റ് സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തകരും ഉറൂസ് പ്രവര്‍ത്തനങ്ങളില്‍ സക്രിയരാകുന്നു. ഹാജി പുന അബ്ദുര്‍ റഹ്മാന്‍ പ്രസിഡണ്ടായുള്ള ഉറൂസ് കമ്മിറ്റിയും ഹാജി കേളു വളപ്പില്‍ ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് കമ്മിറ്റിയും കട്ടപ്പണി കുഞ്ഞാമു ജനറല്‍ ക്യാപ്റ്റനായുള്ള വളണ്ടിയര്‍ കോറുമാണ് ഉറൂസ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. ഡിസംബര്‍ 21 രാവിലെ അന്നദാനത്തോടെ ഉറൂസ് സമാപിക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ്: മതപ്രഭാഷണം പ്രൊഫ കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും

Keywords : Kasaragod, Nellikunnu, Makham-uroos, Inauguration, Kerala, Nellikkunnu Thangal Uppappa Uroos. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia