city-gold-ad-for-blogger

നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന് ഭക്തിസാന്ദ്രമായ തുടക്കം

നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന് ഭക്തിസാന്ദ്രമായ തുടക്കം
കാസര്‍കോട്: മതസൗഹാര്‍ദ്ദത്തിനു പേരുകേട്ട ചരിത്രപ്രസിദ്ധമായ നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന് ഭക്തിസാന്ദ്രമായ തുടക്കം. ബുധനാഴ്ച രാവിലെ 10 മണിക്ക് മഖാം പരിസരത്ത് മുദരീസ് വെള്ളാര അബ്ദുല്‍ റഹ്മാന്‍ ബാഖഫിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന നടത്തിയോടെയാണ് 11 ദിവസം നീണ്ടുനില്‍ക്കുന്ന ഉറൂസിന് തുടക്കമായത്. മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് പ്രസിഡന്റ് പൂന അബ്ദുല്‍ റഹ്മാന്‍ പതാക ഉയര്‍ത്തി. ഉറൂസ് കമ്മിറ്റി പ്രസിഡന്റ് എ. കെഅബൂബക്കര്‍ ഹാജി, ജന.സെക്രട്ടറി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എം.എല്‍.എമാരായ പി.സി വിഷ്ണുനാഥ്, പി.ടി ബല്‍റാം, സംയുക്തജമാഅത്ത് പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, നഗരസഭ ചെയര്‍മാന്‍ ടി. ഇ അബ്ദുല്ല, സിഡ്‌ക്കോ ചെയര്‍മാന്‍ സി. ടി അഹമ്മദലി, തളങ്കര ജുമാ മസ്ജിദ് പ്രസിഡന്റ് മഹ്മൂദ് ഹാജി, നെല്ലിക്കുന്ന് ജുമാ മസ്ജിദ് സെക്രട്ടറി പി. കെ ഖാദര്‍, നെല്ലിക്കുന്ന് കൂറുംബാ ഭഗവതി ക്ഷേത്രത്തിലെ കണ്ണന്‍ കാരണര്‍, കാലി കാരണവര്‍, ദന്തോത്തി ഐത്താന്‍, ഗുളികന്‍ വെളിച്ചപാടന്‍, കൊടക്കാരന്‍, വലിയ കടവന്‍, ചെറിയ കടവന്‍, ഖത്തീബ് ജി. എസ് അബ്ദുല്‍ റഹ്മാന്‍ മദനി, നഗരസഭ കൗണ്‍സിലര്‍മാരായ ഖാദര്‍ ബങ്കര, അബ്ബാസ് ബീഗം, എ. അബ്ദുല്‍ റഹ്മാന്‍, അബ്ദു റഹ്മാന്‍ കുഞ്ഞുമാസ്റ്റര്‍, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ്, അസീസ് കടപ്പുറം, പൂരണം മുഹമ്മദലി, കെ. എസ് അര്‍ഷാദ്, എസ് ഉദയകുമാര്‍, ഹാരീസ് നെല്ലിക്കുന്ന്, കട്ടപ്പണി കുഞ്ഞാമു, കൊടങ്കര അബ്ബാസ് ഹാജി, ടി. എ ഷാഫി, ഷാഫി തെരുവത്ത്, സുബൈര്‍ പള്ളിക്കാല്‍, അഷ്‌റഫ് കര്‍ള, സിബൈര്‍ എം. എ, കേശവ പ്രസാദ്, ഹക്കീം കുന്നില്‍, സി. വി ജെയിംസ്, ആര്‍. ഗംഗാധരന്‍, അനീഷ് നെല്ലിക്കുന്ന്, ജന.സെക്രട്ടറി എന്‍. എ അബ്ദുല്‍ ഖാദര്‍, വളണ്ടിയര്‍ ക്യാപ്റ്റന്‍ എ. എം മുഹമ്മദ് ഹാരിസ്, എന്‍. എ ഇഖ്ബാല്‍, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍, ഖാദര്‍, സാദിഖ് നെല്ലിക്കുന്ന്, മുഹമ്മദ് എ. എച്ച് തുടങ്ങിയവര്‍ സംബന്ധിച്ചു.

ബുധനാഴ്ച രാത്രി ഒന്‍പത് മണിക്ക് കാസര്‍കോട് സംയുക്ത ഖാസി ടി. കെ. എം ബാവ മുസ്ലിയാര്‍ 11 ദിവസത്തെ മതപ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യും. മാഹിന്‍ ബാദുഷ കൊല്ലം മതപ്രഭാഷണം നടത്തും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വിശിഷ്ടാതിഥിയായിരിക്കും.

Photo: Dinesh Insight 


Keywords:  Nellikunnu, Uroos, N.A.Nellikunnu, Kasaragod, Flag-off

1

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia