മുകയ ബോവിസമുദായ സഭ 10ാം വാര്‍ഷിക സമ്മേളനം 28 ന്
Feb 26, 2016, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 26/02/2016) മുകയ ബോവിസമുദായ സഭ 10ാം വാര്‍ഷിക സമ്മേളനം ഫെബ്രുവരി 28 ന് നെല്ലിക്കുന്ന് ഭഗവതിക്ഷേത്ര പരിസരത്തു വെച്ച്് നടക്കും. ആചാര്യ സംഗമം, വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണം, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സമുദായത്തിലെ ജനപ്രതിനിധികളെ അനുമോദിക്കുന്ന ചടങ്ങും ഇതോടൊപ്പം നടക്കും.
തുടര്‍ന്ന് മഹിളാസംഗമം നടക്കും. വാര്‍ഷിക സമ്മേളനം റിട്ട. പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ടി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികളായ കൊക്കോട്ട് മാധവന്‍, മുത്തല്‍ കുട്ടികൃഷ്ണന്‍, കൃഷ്ണപ്പ ബെങ്കര, കോട്ടപ്പുറം തമ്പാന്‍, ചിതാനന്ദ ആര്‍ ഉച്ചില്‍, എ ബി സരസ്വതിടീച്ചര്‍, ശാലിനി കൃഷണപ്പ എന്നിവര്‍ അറിയിച്ചു.

Keywords: Temple, Students, scholarship, kasaragod, Nellikkunnu temple fest on 28t.