city-gold-ad-for-blogger
Aster MIMS 10/10/2023

തങ്ങള്‍ ഉപ്പാപ്പ ഉറൂസിന് ക്ഷണവുമായി എം എല്‍ എയും ഭാരവാഹികളും ക്ഷേത്രങ്ങളില്‍ നേരിട്ടെത്തി

കാസര്‍കോട്: (www.kasargodvartha.com 20.01.2020) നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന് കൊടി ഉയരാന്‍ ഇനി രണ്ട് ദിവസം മാത്രം ബാക്കിയിരിക്കെ നെല്ലിക്കുന്ന് പ്രദേശങ്ങളിലെ ക്ഷേത്രങ്ങളില്‍ ഉറൂസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയും ഭാരവാഹികളും ഉറൂസിന് ക്ഷണവുമായി എത്തി. ഞായറാഴ്ച വൈകിട്ട് ആറു മണിയോടെ നെല്ലിക്കുന്ന് കടപ്പുറം കുറംബാ ഭഗവതി ക്ഷേത്ര ഓഫീസിലാണ് ആദ്യം എത്തിയത്. ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ സ്‌നേപൂര്‍വ്വം സ്വീകരിച്ചു.

തങ്ങള്‍ ഉപ്പാപ്പ ഉറൂസിന് ക്ഷണവുമായി എം എല്‍ എയും ഭാരവാഹികളും ക്ഷേത്രങ്ങളില്‍ നേരിട്ടെത്തി

തുടര്‍ന്ന് നെല്ലിക്കുന്ന് ചീരുംബ ഭഗവതി ക്ഷേത്രത്തിലും നെല്ലിക്കുന്ന് കോമറാടി ദൈവസ്ഥാനത്തും എത്തി. ഇവിടെയും ഭാരവാഹികളെ സ്‌നേഹപൂര്‍വ്വം സ്വീകരിച്ചു. ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് കുഞ്ഞാമു തൈവളപ്പ്, ഉറൂസ് കമ്മിറ്റി പ്രസിഡന്റ് എന്‍ കെ അബ്ദുര്‍ റഹ് മാന്‍, ട്രഷറര്‍ എന്‍ എ ഹമീദ് നെല്ലിക്കുന്ന്, ഉറൂസ് കമ്മിറ്റി ക്യാപ്റ്റന്‍ കട്ടപ്പണി കുഞ്ഞാമു, കോര്‍ ജനറല്‍ സെക്രട്ടറി അബ്ദു തൈവളപ്പ്, പ്രചരണ വിഭാഗം കമ്മിറ്റി ചെയര്‍മാന്‍ ഷാഫി തെരുവത്ത് എന്നിവര്‍ സംബന്ധിച്ചു.

മതമൈത്രിക്ക് ഏറേ പേരുകേട്ട തങ്ങള്‍ ഉപ്പാപ്പ ഉറൂസിനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി. ബീച്ച് റോഡ്, പളളം റോഡ് എന്നിവിടങ്ങളില്‍ കൂറ്റന്‍ കമാനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.

തങ്ങള്‍ ഉപ്പാപ്പ ഉറൂസിന് ക്ഷണവുമായി എം എല്‍ എയും ഭാരവാഹികളും ക്ഷേത്രങ്ങളില്‍ നേരിട്ടെത്തി

തങ്ങള്‍ ഉപ്പാപ്പ ഉറൂസിന് ക്ഷണവുമായി എം എല്‍ എയും ഭാരവാഹികളും ക്ഷേത്രങ്ങളില്‍ നേരിട്ടെത്തി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Uroos, Nellikunnu, Nellikkunnu Makham Uroos; MLA visited temple for welcome
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL