നെല്ലിക്കട്ട സംഘര്‍ഷം: കുടുംബത്തിലെ അഞ്ച് പേര്‍ മര്‍ദനമേറ്റ് ആശുപത്രിയില്‍
Dec 21, 2012, 19:48 IST

ചെങ്കല്ല് വ്യാപാരി നെല്ലിക്കട്ട റസൂല്‍ മന്‍സിലില്‍ സി. അബ്ദുല്‍ഖാദര്‍ (37), ഭാര്യ ആമിനത്ത് നസീമ (32), മക്കളായ ഗുലാം റസൂല്‍ (11), അബ്ദുല്‍ഖാദറിന്റെ സഹോദരനും ലോറി ഡ്രൈവറുമായ ചെര്‍ക്കള കോലാച്ചിയടുക്കത്തെ സി. അബ്ദുല്ല (28), ഇളയമ്മയുടെ മകന്‍ നെല്ലിക്കട്ടയിലെ അബ്ദുര്‍ റഹമാന്റെ മകന്‍ സഫ്വാന്‍ (20) എന്നിവരെ പരിക്കുകളോടെ ചെങ്കള നായനാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
നെല്ലിക്കട്ട ടൗണില്‍ നിന്നും ചായകുടിച്ചിറങ്ങിയപ്പോള്‍ ഒരു സംഘം തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് അബ്ദുല്ലയും സഫ്‌വാനും പരാതിപ്പെട്ടു.
ഇതിനു ശേഷം രാത്രി 11 മണിയോടെയാണ് അബ്ദുല്ലയുടെ സഹോദരന്‍ അബ്ദുല്‍ഖാദറിന്റെ വീടിനു നേരെ ഒരു സംഘം അക്രമം നടത്തിയത്.
വാതില്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും അബ്ദുല്‍ ഖാദറിനെയും ഭാര്യയെയും മകനെയും മര്‍ദ്ദിക്കുകയും ചെയ്തതായാണ് പരാതി.
യുവതിയെ ശല്യം ചെയ്തുവെന്ന പരാതിയില്‍ സഫ്‌വാനെ ബദിയഡുക്ക പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. യുവാവിനെ സ്‌റ്റേഷനില്‍ നിന്നും ജാമ്യത്തില്‍ ഇറക്കിയ വിരോധത്തിലാണ് അക്രമമെന്ന് അബ്ദുല്‍ ഖാദറും സഹോദരന്‍ അബ്ദുല്ലയും പറയുന്നു.
Also Read:
നെല്ലിക്കട്ടയില്‍ ഗുണ്ടാവിളയാട്ടം; കട തകര്‍ത്തു വ്യാപാരിക്ക് പരിക്ക്; ഹര്‍ത്താല്‍
Keywords: Attack, Nellikatta, Hospital, House, Injured, Chengala, Driver, Cherkala, Case, Youth, Kasaragod, Kerala, Kerala Vartha, Kerala News.