സ്വന്തം സ്ഥലത്തു വീടു കെട്ടാന്‍ അനുവദിക്കാതെ യുവതിയെ പീഡിപ്പിക്കുന്നതായി പരാതി
Jul 6, 2018, 18:28 IST
പൈവളിഗെ: (www.kasargodvartha.com 06.07.2018) സ്വന്തം സ്ഥലത്തു വീടു കെട്ടാന്‍ അനുവദിക്കാതെ യുവതിയെ പീഡിപ്പിക്കുന്നതായി പരാതി. പൈവളിഗെ വില്ലേജില്‍ സര്‍വേ നമ്പര്‍ 114 ല്‍പെട്ട അഞ്ചു സെന്റ് സ്ഥലം 19/304/99 ജിപിസി പ്രകാരം നിബന്ധനകള്‍ക്ക് വിധേയമായി പതിച്ചു കിട്ടിയ പട്ടയപ്രകാരമുള്ള ഭൂമിയില്‍ ഏറെ കാലത്തെ മോഹങ്ങള്‍ക്കിടുവില്‍ താമസിക്കാന്‍ ഒരു കൂര കെട്ടാനൊരുങ്ങിയ നിര്‍ദ്ധനയും നിത്യ രോഗിയുമായ പത്മനാഭ ഷെട്ടിയുടെ ഭാര്യ ആശക്കാണ് ഈ ദുര്‍ഗതി.
കുരുടപ്പതവില്‍ തന്റെ ഭര്‍ത്താവിന്റെ ചെറിയ കടയില്‍ ജോലിക്ക് നിന്നു കുടുംബം പുലര്‍ത്തുന്ന ആശയ്ക്ക് പറയാനുള്ളത് കണ്ണീരിന്റെ നനവുള്ള വേദനകള്‍ മാത്രം. വീടു വെക്കാന്‍ വേണ്ടി പൈവളിഗെ വില്ലേജില്‍ നിന്ന് അഞ്ചു സെന്റ് സ്ഥലം കുരുടപ്പതവില്‍ 2000 ല്‍ അനുവദിച്ചു കിട്ടിയിരുന്നു. 20/08/2011 ല്‍ ഇതിന് പട്ടയവും ലഭിച്ചു. സ്വന്തം വീടില്ലാത്ത താനും കുടുംബവും താമസിക്കുന്നത്, 10 മക്കളും അവരുടെ മക്കളും താമസിക്കുന്ന തന്റെ ഭര്‍ത്താവിന്റെ അച്ഛന്റെ തറവാടു വീട്ടിലാണെന്ന് ഇവര്‍ പറയുന്നു. ഗര്‍ഭാശയ രോഗത്തിന് ശസ്ത്രക്രിയ കഴിഞ്ഞ് മാനസികമായും ശാരീരികമായും പ്രയാസമനുഭവിക്കുമ്പോഴാണ് ഇപ്പോള്‍ സ്വന്തം കൂര എന്ന സ്വപ്‌നത്തിനു മേല്‍ ചിലര്‍ കരിനിഴല്‍ വീഴ്ത്തുന്നതെന്ന് ആശ പറഞ്ഞു.
2012 ല്‍ വീട് നിര്‍മിക്കാന്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കുകയും, പെര്‍മിഷന്‍ ലഭിച്ച ശേഷം വീടിനു തറ കെട്ടാന്‍ വേണ്ടി കല്ലിറക്കുന്ന സമയം മുതല്‍ തങ്ങളെ പീഡിപ്പിക്കാന്‍ അയല്‍വാസിയായ ഗോപാല എന്നയാള്‍ ശ്രമിച്ചുവരുന്നതായി ഇവര്‍ പറയുന്നു. ആര്‍ഡിഒ കോടതിയില്‍ പരാതി നല്‍കുകയും എന്‍.പി സുബ്രായ എന്ന മറ്റൊരാള്‍ മുന്‍സിഫ് കോടതിയില്‍ പരാതിയും നല്‍കി. ഇതോടെ തന്റെ വീടു പണി സ്റ്റേ ചെയ്യുകയായിരുന്നുവെന്നും വീട്ടമ്മ പറയുന്നു.
കേസ് നടപടികളുമായി മുന്നോട്ട് പോയപ്പോള്‍ ലാന്‍ഡ് കമ്മീഷണര്‍ ഇത് പുനഃപരിശോധിക്കാന്‍ ഉത്തരവിട്ടു. 2001 മുതല്‍ 2014 വരെ കരം അടച്ചതായും അഞ്ചു സെന്റ് സ്ഥലം മഞ്ചേശ്വരം തഹസില്‍ദാര്‍ സറണ്ടര്‍ ചെയ്യുകയും മൂന്നര സെന്റ് സ്ഥലം തങ്ങള്‍ക്കു പതിച്ചു നല്‍കാന്‍ ഉത്തരവിറക്കുകയും ചെയ്തുവെന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഈ ഉത്തരവിനെതിരെയും ഗോപാല എന്നയാള്‍ ആര്‍ഡിഒയ്ക്കു അപ്പീല്‍ നല്‍കി. ഇതോടെ വീട് നിര്‍മാണം വീണ്ടും സ്റ്റേ ചെയ്തു. ലാന്‍ഡ് കമ്മീഷണര്‍ക്ക് വീണ്ടും പരാതി നല്‍കുകയും, ഈ കേസ് പുനഃപരിശോധിക്കാന്‍ കമ്മീഷണര്‍ ഉത്തരവിടുകയും ചെയ്തെങ്കിലും മൂന്നു മാസം കഴിഞ്ഞിട്ടും സിറ്റിംഗ് നടത്താനോ എന്തെങ്കിലുമൊരു തുടര്‍ നടപടികള്‍ കൈകൊള്ളാനോ ആര്‍ഡിഒ തയ്യാറാവുന്നില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.
ആര്‍ഡിഒയുടെ വാക്ക് വിശ്വസിച്ച് ഉള്ള ഭൂമിയില്‍ നിന്നും രണ്ട് സെന്റ് സറണ്ടര്‍ ചെയ്ത് ബാക്കി കിട്ടിയ മൂന്നര സെന്റ് ഭൂമിയും കൈവിട്ടു പോയി. ചില ഉദ്യോഗസ്ഥര്‍ തന്റെ ഭൂമി വിട്ടുനില്‍ക്കാതെ ചിലര്‍ക്ക് കൂട്ടുനില്‍ക്കുന്നതായാണ് ഇവരുടെ ആരോപണം. ജീവിതം തന്നെ വഴിമുട്ടിയതോടെ ആത്മഹത്യയുടെ വക്കിലാണ് താനെന്നും ആശ പറഞ്ഞു. 14 കൊല്ലം കരമടച്ച രസീത് തന്റെ കൈയ്യിലുള്ളപ്പോള്‍ അയല്‍വാസിയും മറ്റു ചിലരും എന്തിനാണ് തങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നതെന്നു യുവതി ചോദിക്കുന്നു.
അയല്‍വാസിയുടെ സുഹൃത്തുക്കള്‍ നിരന്തരമായി ഫോണില്‍ വിളിച്ചു അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായും ഇവര്‍ മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഒരു വര്‍ഷത്തോളമായി തറ കെട്ടിയിട്ടും വീട് കെട്ടിയുയര്‍ത്താന്‍ കഴിയാത്തതില്‍ കണ്ണിരൊഴുക്കുകയാണ് കുടുംബം.
Keywords: Kasaragod, Kerala, news, paivalika, Molestation, Youth, complaint, Neighbors didn't allow construct house; House wife's complaint
< !- START disable copy paste -->