പൂരം കഴിഞ്ഞ പൂരപ്പറമ്പ് പോലെ വോട്ടെണ്ണല്‍ കേന്ദ്രമായ നെഹ്റു കോളജ്; വ്യാപക പരാതി, കോളേജിന്റെ ചുമര് കുത്തിപ്പൊളിച്ചു, ഫര്‍ണിച്ചറുകള്‍ പൊളിച്ചിട്ടു, കമ്പ്യൂട്ടര്‍ ലാബിലെ സാധനങ്ങള്‍ തകര്‍ത്തു
May 28, 2019, 20:15 IST
പടന്നക്കാട്: (www.kasargodvartha.com 28.05.2019) തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കായി വിട്ടുകൊടുത്ത പടന്നക്കാട് നെഹ്റു ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് ഇലക്ഷന്‍ ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും പൊളിച്ചടുക്കി. വോട്ടെണ്ണലിനും ഇലക്ഷന്‍ സാധനങ്ങള്‍ സൂക്ഷിക്കാനുമായി കോളേജിന്റെ ചുമര് കുത്തിപ്പൊളിക്കുകയും കമ്പ്യൂട്ടര്‍ ലാബിലെ സാധനങ്ങള്‍ അപ്പാടെ പൊളിച്ചുമാറ്റുകയും ചെയ്തു. കോളേജിന്റെ വാതിലുകളും ജനലുകളും ഇളക്കിമാറ്റി. ഫര്‍ണിച്ചറുകള്‍ മിക്കതും പൊളിച്ചിട്ടിരിക്കുകയാണ്. ഏതാണ്ട് ലക്ഷക്കണക്കിനേറെ രൂപയുടെ നഷ്ടം സംഭവിച്ചതായി കോളേജ് അധികൃതര്‍ പറഞ്ഞു.
എല്ലാ തവണയും നെഹ്റു കോളേജ് ഇലക്ഷന്‍ ആവശ്യങ്ങള്‍ക്കായി വിട്ടുകൊടുക്കാറുണ്ടെങ്കിലും യാതൊരു പോറലും ഏല്‍പ്പിക്കാറില്ലായിരുന്നു. തെരഞ്ഞെടുപ്പ് വോട്ടെണ്ണലും കഴിഞ്ഞാല്‍ കോളേജ് പരിസരം പൂര്‍ണമായും വൃത്തിയാക്കിയാണ് ഉദ്യോഗസ്ഥര്‍ മടങ്ങാറുള്ളത്. എന്നാല്‍ ഇത്തവണ പൂരം കഴിഞ്ഞ പൂരപ്പറമ്പിന് സമാനമായാണ് നെഹ്റു കോളേജും പരിസരവും ഉള്ളത്. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ കോളേജിനെ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ലക്ഷക്കണക്കിന് രൂപ മാനേജ്മെന്റിന് ചിലവഴിക്കേണ്ടി വരും. ഇലക്ഷന്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് കോളേജിന് ഇത്രയും കനത്ത നഷ്ടമുണ്ടാക്കാന്‍ കാരണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Padannakad, kasaragod, Kerala, news, Nehru-college, complaint, election, Result, collapse, College,