സ്ഥിരം കുറ്റവാളികള്‍ക്കതിരെ ഗുണ്ടാ നിയമം ചുമത്തി ജയിലില്‍ അടക്കണം: നീതിവേദി
Jun 20, 2015, 09:00 IST
മേല്‍പറമ്പ്: (www.kasargodvartha.com 20/06/2015) കഴിഞ്ഞ കുറേ വര്‍ഷങ്ങളായി, കീഴൂര്‍, ചെമ്പരിക്ക, മാങ്ങാട്, ദേളി ജംഗ്ഷന്‍, പരവനടുക്കം ഭാഗങ്ങളില്‍ പരസ്പര വിദ്വേഷമുണ്ടാക്കി, അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന, നിലവില്‍ നാലില്‍ അധികം കേസില്‍പെട്ട മുഴുവനാളുകളെയും ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പെടുത്തി കാപ്പ നിയമം ചുമത്തി ജയിലടക്കണമെന്ന് ജില്ലാ ജനകീയ നീതി വേദി ഭാരവാഹി യോഗം ആവശ്യപ്പെട്ടു.
സ്ഥിരം കുറ്റവാസന ഉള്ളവരാണ് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനും, നിരപരാധികളെ പോലും പതിയിരുന്ന് ആക്രമിച്ച് ക്രമസമാധാനം തടസപ്പെടുത്തുന്നതെന്നും, സ്ഥിരം കേസുകളില്‍പെട്ട കുറ്റവാളികളെ ജയിലിലടച്ചാല്‍ തീരുന്ന പ്രശ്‌നത്തിന് തുടര്‍ച്ചയായുള്ള നിരോധനാജ്ഞ ശാശ്വത പരിഹാരമല്ലെന്നും യോഗം അഭിപ്രായപ്പെട്ടു. നാല് കേസുകളില്‍പെട്ടവരെ അറസ്റ്റിന് വിധേയമാക്കുമ്പോള്‍ രാഷ്ട്രീയ കക്ഷികള്‍ ഇടപെടല്‍ നടത്താന്‍ ശ്രമിക്കരുതെന്നും ആവശ്യപ്പെട്ടു.
ഗോപി കുതിരക്കല്ല് അധ്യക്ഷത വഹിച്ചു. അബ്ദുര്‍ റഹ് മാന്‍ തെരുവത്ത് സ്വാഗതം പറഞ്ഞു. സൈഫുദ്ധീന്‍ കെ. മാക്കോട് യോഗം ഉദ്ഘാടനം ചെയ്തു. ഉബൈദുളള കടവത്ത്, ഹമീദ് ചാത്തങ്കൈ, മഹമൂദ് ചെങ്കള, ഇസ്മാഈല്‍ ചെമ്മനാട്, കുഞ്ഞമ്പു കെ എന്നിവര്‍ സംസാരിച്ചു.
സ്ഥിരം കുറ്റവാസന ഉള്ളവരാണ് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനും, നിരപരാധികളെ പോലും പതിയിരുന്ന് ആക്രമിച്ച് ക്രമസമാധാനം തടസപ്പെടുത്തുന്നതെന്നും, സ്ഥിരം കേസുകളില്‍പെട്ട കുറ്റവാളികളെ ജയിലിലടച്ചാല്‍ തീരുന്ന പ്രശ്‌നത്തിന് തുടര്‍ച്ചയായുള്ള നിരോധനാജ്ഞ ശാശ്വത പരിഹാരമല്ലെന്നും യോഗം അഭിപ്രായപ്പെട്ടു. നാല് കേസുകളില്‍പെട്ടവരെ അറസ്റ്റിന് വിധേയമാക്കുമ്പോള്‍ രാഷ്ട്രീയ കക്ഷികള്‍ ഇടപെടല്‍ നടത്താന്‍ ശ്രമിക്കരുതെന്നും ആവശ്യപ്പെട്ടു.

Keywords : Melparamba, Kasaragod, Accuse, Police, Arrest, Clash, Deli, Crime.