city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ടെണ്ടര്‍ നടപടികളില്‍ അനിശ്ചിതത്വം; നീലേശ്വരം പള്ളിക്കര റെയില്‍വെ മേല്‍പാലനിര്‍മാണം നീളും

കാഞ്ഞങ്ങാട്: (www.kasargodvartha.com 18.01.2018) ടെണ്ടര്‍ നടപടികളില്‍ അനിശ്ചിതത്വം വന്നതോടെ നീലേശ്വരം പള്ളിക്കര റെയില്‍വേ മേല്‍പ്പാലം നിര്‍മ്മാണം അനിശ്ചിതമായി നീളും. ടെണ്ടറുകള്‍ തീയതി അവസാനിച്ച ഡിസംബര്‍ 12 ന് വൈകിട്ട് തന്നെ നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ (റോഡ്സ് ട്രാന്‍സ്പോര്‍ട്സ് ആന്‍ഡ് ഹൈവേസ് മന്ത്രാലയം)യുടെ ഉന്നത ഉദ്യോഗസ്ഥര്‍ തുറന്ന് പരിശോധന നടത്തിയിരുന്നുവെങ്കിലും മതിയായ യോഗ്യതകള്‍ ഇല്ലാത്തതിനാല്‍ ടെണ്ടര്‍ ഈ മാസം 17 വരെ നീട്ടിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച ടെണ്ടര്‍ തുറന്ന് പരിശോധിക്കേണ്ടതായിരുന്നുവെങ്കിലും ഇ- ടെണ്ടര്‍ അപേക്ഷ തീയ്യതി വീണ്ടും ഫെബ്രുവരി എട്ടിലേക്ക് നീട്ടിവെച്ചിരിക്കുകയാണ്. കൂടുതല്‍ യോഗ്യതയുള്ള ടെണ്ടറിനു വേണ്ടിയാണ് തീയ്യതി നീട്ടിയതെന്നാണ് അധികൃതര്‍ പറയുന്നത്. തുടക്കത്തില്‍ ടെണ്ടറുകളുടെ സാങ്കേതിക പരിശോധന നടത്തിയെങ്കിലും കരാറുകാരുടെ സാമ്പത്തീക ഭദ്രത, ടെണ്ടര്‍ തുക എന്നിവ കൂടി പരിശോധിച്ചതിന് ശേഷമാണ് ടെണ്ടറിന് അംഗീകാരം നല്‍കേണ്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച ടെണ്ടറുകള്‍ പരിശോധിച്ചപ്പോഴാണ് അപേക്ഷാ തീയ്യതി വീണ്ടും നീട്ടാന്‍ അധികൃതര്‍ തീരുമാനിച്ചത്.

എന്നാല്‍ അപ്രോച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുക്കല്‍ നടപടിയും സ്ഥലം ഏറ്റെടുത്തവര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കുന്നതും പൂര്‍ത്തിയാകാത്തതാണ് കരാര്‍ ഉറപ്പിക്കല്‍ തീയ്യതി വീണ്ടും നീട്ടാന്‍ കാരണമെന്നാണ് സൂചന. 0.7524 ഹെക്ടര്‍ സ്ഥലം കൂടി ഇനിയും ഏറ്റെടുക്കേണ്ടതുണ്ട്. ഈ നടപടി ക്രമം പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണ് കരാര്‍ ഉറപ്പിക്കുന്ന നടപടികള്‍ വൈകിക്കാന്‍ കാരണമെന്നാണ് പറയപ്പെടുന്നത്.

അതേ സമയം ഇത്രയും സ്ഥലം ഏറ്റെടുക്കാനുള്ള ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും ഏറ്റെടുക്കല്‍ നടപടി ഉടന്‍ പൂര്‍ത്തീകരിക്കാന്‍ കാസര്‍കോട് സിഎഎല്‍എ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും നാഷണല്‍ ഹൈവേ അതോറിറ്റി സാങ്കേതിക വിഭാഗം ജനറല്‍ മാനേജര്‍ ലഫ്. കേണല്‍ ആശിഷ് ദിവേദി പി കരുണാകരന്‍ എംപിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. കരാര്‍ ഉറപ്പിക്കല്‍ നടപടി വൈകിയതോടെ പാലം നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ആവില്ലെന്ന് ഉറപ്പായിരിക്കുകയാണ്.

ജനുവരിയില്‍ കരാര്‍ ഉറപ്പിച്ച് ധാരണാ പത്രത്തില്‍ ഒപ്പുവെച്ച് ഫെബ്രുവരി ആദ്യവാരം തന്നെ തറക്കല്ലിടാനായിരുന്നു നേരത്തേ ഉണ്ടായിരുന്ന ധാരണ. എന്നാല്‍ ഫെബ്രുവരി ആദ്യവാരത്തില്‍ ധാരണാ പത്രത്തില്‍ ഒപ്പുവെക്കുന്ന കാര്യം തന്നെ അനിശ്ചിതത്വത്തിലാണ്. ജനങ്ങളുടെ ഏറെ കാലത്തെ ആവശ്യത്തിനും പ്രക്ഷോഭങ്ങള്‍ക്കും ശേഷമാണ് പള്ളിക്കര മേല്‍പ്പാലത്തിന് അനുമതി ലഭിച്ചത്. ജനരോക്ഷം ശക്തമായപ്പോള്‍ പി കരുണാകരന്‍ എംപി സത്യാഗ്രഹ സമരം ആരംഭിച്ചതോടെയാണ് പാലം നിര്‍മ്മാണ പ്രവര്‍ത്തിയുടെ മുന്നൊരുക്കങ്ങള്‍ക്ക് അല്‍പം പുരോഗതിയുണ്ടായത്.

ഇതനുസരിച്ചായിരുന്നു ഈ ടെണ്ടറിംഗ് സമ്പ്രദായത്തിലൂടെ മത്സര സ്വഭാവമുള്ള ടെണ്ടര്‍ കരാറുകാരില്‍ നിന്നും ആര്‍എഫ്പി ക്ഷണിച്ചത്.
ഇപിസി മോഡലില്‍ പള്ളിക്കര റെയില്‍വേ ഗേറ്റില്‍ അംഗീകരിച്ച ജിഐഡി അനുസരിച്ച് നാഷണല്‍ ഹൈവേ 17 (പുതിയ എന്‍എച്ച് 66) സെക്ഷനില്‍  നാലുവരി റെയില്‍വേ മേല്‍പ്പാലത്തിനും അതിന്റെ അപ്രോച്ച് റോഡും നിര്‍മ്മിക്കുന്നതിനാണ് കരാര്‍ ക്ഷണിച്ചത്.
ഗോവ മുതല്‍ കൊച്ചി വരെയുള്ള ദേശീയപാതയില്‍ മേല്‍ പാലമില്ലാത്ത ഏക റെയില്‍വേ ഗേറ്റ് പള്ളിക്കര മാത്രമായിരുന്നു. പി കരുണാകരന്‍ എംപിയുടെ മാതൃസ്റ്റേഷനായ നീലേശ്വരം റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുള്ള പള്ളിക്കര റെയില്‍വേ ഗേറ്റില്‍ മേല്‍പ്പാലം പണിയാത്തതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നുവന്നിരുന്നത്. ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചതോടെ മേല്‍പ്പാലത്തിന്റെ കുരുക്ക് വേഗത്തില്‍ അഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ടെണ്ടര്‍ നടപടികള്‍ തന്നെ അനിശ്ചിതമായി നീളുന്നത് മേല്‍പ്പാലം യാഥാര്‍ത്ഥ്യമാകുന്ന കാര്യത്തില്‍ വീണ്ടും ആശങ്ക ഉയര്‍ന്നിരിക്കുകയാണ്.

ടെണ്ടര്‍ നടപടികളില്‍ അനിശ്ചിതത്വം; നീലേശ്വരം പള്ളിക്കര റെയില്‍വെ മേല്‍പാലനിര്‍മാണം നീളും


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Pallikara, Railway, Over bridge, Kanhangad, Neeleshwaram Pallikkara Railway over bridge construction in dilemma
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia