ജീവന്‍ രക്ഷാമരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്യാനൊരുങ്ങി നീലേശ്വരം നഗരസഭ
May 4, 2020, 18:35 IST
നീലേശ്വരം: (www.kasargodvartha.com 04.05.2020) ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ വാങ്ങുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന നിര്‍ദ്ധന രോഗികള്‍ക്ക് ഇത്തരം മരുന്നുകള്‍ സൗജന്യമായി നല്‍കുന്നതിന് നീലേശ്വരം നഗരസഭ തീരുമാനിച്ചു. ഡയാലിസിസിന് വിധേയരാകുന്നവര്‍, അവയവം മാറ്റിവെച്ചവര്‍, അര്‍ബുദബാധിതര്‍ എന്നിവര്‍ക്ക് ആവശ്യമായ ജീവന്‍രക്ഷാ മരുന്നുകളാണ് നീലേശ്വരം നഗരസഭ താലൂക്ക് ആശുപ്രതി വഴി സൗജന്യമായി വിതരണം ചെയ്യുന്നത്.
നീലേശ്വരം നഗരസഭാ പരിധിയിലെ ഈ വിഭാഗത്തില്‍പ്പെടുന്ന ജീവന്‍രക്ഷാ മരുന്നുകള്‍ ആവശ്യമുള്ള സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന രോഗികള്‍, നേരത്തെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച മരുന്ന് കുറിപ്പുകളുമായി താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ സമീപിച്ചാല്‍ അവര്‍ക്ക് മരുന്നുകള്‍ സൗജന്യമായി ലഭ്യമാക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുന്നതിനുള്ള തീരുമാനം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോര്‍കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു.
വൈസ് ചെയര്‍മാന്‍ വി ഗൗരി, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി രാധ, പി എം സന്ധ്യ, പി പി മുഹമ്മദ് റാഫി, കൗണ്‍സിലര്‍മാരായ എറുവാട്ട് മോഹനന്‍, പി ഭാര്‍ഗ്ഗവി, എ വി സുരേന്ദ്രന്‍, കെ വി സുധാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Kasaragod, Neeleswaram, Kerala, News, Municipality, Neeleshwaram Municipality decided to distribute medicine