city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജീവിതം കരപ്പറ്റാന്‍ പൊരുതിയ നസീമയ്ക്ക് ഒടുവില്‍ വിധി നല്‍കിയത് വേദന

ബദിയടുക്ക: (www.kasargodvartha.com 09.04.2016) ജീവിതം കരപ്പറ്റാന്‍ പൊരുതിയ ബദിയഡുക്കയിലെ നസീമ (32)യക്ക് ഒടുവില്‍ വിധി നല്‍കിയത് വേദന. ഒന്നല്ല പലതരം ജോലികള്‍ ചെയ്ത് കുടുംബം വളര്‍ത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് നസീമയെ വിധി തോല്‍പ്പിച്ചുകളഞ്ഞത്. ഹോം നഴ്‌സായും, മാര്‍ക്കറ്റിംഗ് ജോലിയും ചെയ്തിരുന്ന നസീമക്ക് പ്രമേഹ രോഗം വന്നതോടെയാണ് വിധിയുടെ വിളയാട്ടം തുടങ്ങിയത്. പ്രമേഹം കണക്കിലെടുക്കാതെ വരുന്നിടത്ത് വച്ച് കാണാമെന്ന നിലയില്‍ ഇച്ഛാശക്തിയോടെ മുന്നോട്ട് പോയപ്പോള്‍ വന്നുപ്പെട്ടത് മറ്റൊരു ദുരിതമായിരുന്നു. പിന്നീട് കിഡ്‌നിക്കാണ് തകരാര്‍ സംഭവിച്ചത്. ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസ് വിധേയമാകേണ്ടിവന്നതോടെ നസീമയുടെ ശരീരം തീര്‍ത്തും തളര്‍ന്നുപോയി.

എറണാകുളം, ആലുവ, കൊല്ലം എന്നിവിടങ്ങളിലായിരുന്നു നസീമക്ക് ജോലിയുണ്ടായിരുന്നത്. അസുഖം ബാധിച്ച് കിടപ്പിലായതോടെ ഉള്ള ജോലിയും പോയി. ഇതോടെ ഡയാലിസിന് മാത്രം മാസത്തില്‍ ഏഴായിരം രൂപയാണ് വണ്ടിക്കൂലിയടക്കം ചെലവാകുന്നത്. മാതാപിതാക്കള്‍ ചെറുപ്രായത്തിലെ മരിച്ച നസീമയ്ക്ക് അഞ്ച് സഹോദരികളും, മൂന്നു സഹോദരന്മാരുമാണുള്ളത്.

വിവാഹിതയായിരുന്നുവെങ്കിലും ഭര്‍ത്താവ് നേരത്തെ മരിച്ചു. ഒരു സഹോദരനേയും മരണം തട്ടിയെടുത്തു. വിവാഹിതരായ രണ്ടു സഹോദരന്മാരടങ്ങുന്ന കുടുംബത്തോടൊപ്പമാണ് ഇപ്പോള്‍ നസീമ കഴിയുന്നത്. ബദിയഡുക്ക ബസ് സ്റ്റാന്‍ഡിനു പിറകുവശത്തെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് ഇവര്‍ താമസം. റിക്ഷ ഓടിച്ചാണ് സഹോദരന്മാര്‍ ഉപജീവനവും സഹോദരിയുടെ ചികിത്സയും നടത്തുന്നത്. നിത്യചെലവിനു പോലും പണം തികയാത്ത കുടുംബം സുമനസുകളുടെ സഹായം തേടുകയാണ്.  ഉദാരമതികളുടെ സഹായം പ്രതീക്ഷിച്ച് കനറാ ബാങ്കിന്റെ ബദിയഡുക്ക ബ്രാഞ്ചില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 4489101000403 ഐഎഫ്എസ് സി കോഡ് സിഎന്‍ആര്‍ബി 0004489.
ജീവിതം കരപ്പറ്റാന്‍ പൊരുതിയ നസീമയ്ക്ക് ഒടുവില്‍ വിധി നല്‍കിയത് വേദന

Keywords:  Needs help, Badiyadukka, kasaragod, Naseema, Home nurse

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia