'കാസര്‍കോട് ഗവ. കോളജിലെ ലൈബ്രറി ഹാളിനെ ക്ലാസ് മുറികളാക്കി മാറ്റണം'
Sep 3, 2015, 16:02 IST
കാസര്‍കോട്: (www.kasargodvartha.com 03/09/2015) കാസര്‍കോട് ഗവ. കോളജില്‍ പുതിയ ലൈബ്രറി കെട്ടിടം പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായതോടെ ഉപയോഗിക്കാതെ കിടക്കുന്ന പഴയ ലൈബ്രറി ഹാള്‍ ആറു ക്ലാസ് റൂമുകളായി പുനര്‍ നിര്‍മ്മിക്കണമെന്നു കോളജ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ (സി.ഡി.സി.) യോഗം ആവശ്യപ്പെട്ടു. പല വിഷയങ്ങള്‍ക്കും സ്ഥിരമായി ക്ലാസ് മുറികള്‍ ഇല്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.
പുതുതായി അനുവദിച്ച മലയാളം കോമേഴ്‌സ് കോഴ്‌സുകള്‍ താല്‍കാലികമായി ഒരുക്കിയ സ്ഥലങ്ങളിലാണ് ക്ലാസുകള്‍ നടത്തുന്നത്. വലിയ ലൈബ്രറി ഹാളിനെ ആറു മുറികളാക്കി മാറ്റാനും ആവശ്യമായ ഫര്‍ണിച്ചര്‍ ഒരുക്കാനും ലഭ്യമായ യു.ജി.സി. ഫണ്ട് ഉപയോഗപ്പെടുത്തി ഉടനെ നിര്‍മ്മാണം ആരംഭിക്കണമെന്ന് അധികാരികളോട് ആവശ്യപ്പെട്ടു.
ഡെപ്യുട്ടി കലക്ടര്‍ ബാലകൃഷ്ണന്‍ നായര്‍ സി.ഡി.സി. യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കോളേജ് ഓ.എസ്.എ പ്രസിഡന്റ് സി.എല്‍ ഹമീദ്, പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ശ്രീമതി, സ്മിത പാര്‍വതി, പി.ടി.എ വൈസ് പ്രസിഡന്റ് ബാലകൃഷ്ണന്‍ സ്‌റാഫ് ഇന്‍ ചാര്‍ജ് കെ.കൃഷ്ണന്‍, ഡോ. മുഹമ്മദ് നൂറുല്‍ ഹസ്സന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
കോളേജിലെ കോണ്‍ഫറന്‍സ് ഹാള്‍ എയര്‍ കണ്ടീഷന്‍ ചെയ്യുന്നതിലുള്ള കാലതാമസത്തില്‍ യോഗം ഉത്കണ്ട രേഖപ്പെടുത്തി. ഇതിനാവശ്യമായ ഫണ്ട് പി.ഡബ്ല്യു.ഡി. എലക്ട്രിസിറ്റി ഡിപ്പാര്‍ട്ട്‌മെന്റിന് രണ്ടു വര്‍ഷം മുന്‍പേ നല്‍കിയിരുന്നു. മൂന്ന് പ്രാവശ്യം ടെണ്ടര്‍ ചെയ്തിട്ടും ടെണ്ടര്‍ എടുക്കാന്‍ ആളെ കിട്ടിയില്ല എന്നാണ് വകുപ്പ് മേധാവികള്‍ പറയുന്നത്. നിയമത്തിന്റെ ഈ നൂലാമാലകള്‍ കടന്നു എത്രയും വേഗം കോണ്‍ഫറന്‍സ് ഹാള്‍ എയര്‍ കണ്ടീഷണിംഗ് ചെയ്യാന്‍ ബഹുമാനപ്പെട്ട ജില്ലാ കലക്ടര്‍ നേരിട്ട് ഇടപെടണമെന്ന് യോഗം അഭ്യര്‍ഥിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, govt.college, Library Hall, Class Room, Need upgrade of Govt. college.
Advertisement: