Parking Issue | 'കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് പ്രശ്നത്തിന് പരിഹാരം വേണം'
കാഞ്ഞങ്ങാട്: (KasargodVartha) കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് പ്രശ്നത്തിന് പരിഹാരം കാണണമെന്ന ആവശ്യം ഉന്നയിച്ച് ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ. കാഞ്ഞങ്ങാട് ബേക്കൽ ഇന്റർനാഷണൽ ഹോട്ടൽ ഹാളിൽ സംഘടിപ്പിച്ച ജില്ലാ സമ്മേളനത്തിലാണ് ഈ ആവശ്യം ഉയർന്നത്.
സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. ഗോപു ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ ഫിനാൻസ് ലൈസൻസ് ഫീസ് ഓൺലൈനായി അടയ്ക്കാനും ലൈസൻസ് ഓൺലൈനായി ഡൗൺലോഡ് ചെയ്യാനുമുള്ള സൗകര്യം ഒരുക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് കെ.ജി. മധുസൂദനൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കെ.എസ്. അനൂപ് രാജ്, എ.പി. കൃഷ്ണകുമാർ, സി.കെ. വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. ജയചന്ദ്രൻ സ്വാഗതവും കെ. സുകുമാരൻ നന്ദിയും പറഞ്ഞു.
പുതിയ ജില്ലാ കമ്മിറ്റി ഭാരവാഹികൾ
പ്രസിഡന്റ്: കെ.എസ്. അനൂപ് രാജ്
വൈസ് പ്രസിഡന്റ്: ജി. അരുൺ ദാസ്
സെക്രട്ടറി: പി. ജയചന്ദ്രൻ
ജോയിന്റ് സെക്രട്ടറി: ടി.പി. സനൽ
ട്രഷറർ: കെ. സുകുമാരൻ
സംസ്ഥാന കമ്മിറ്റി അംഗം: കെ.ജി. മധുസൂദനൻ