'കലോത്സവത്തെ വികേന്ദ്രീകരിക്കണം, ഒരു പ്രദേശത്തെ കേന്ദ്രീകരിച്ച് ചുരുങ്ങിയ ദിവസങ്ങളില്‍ നടക്കുന്ന പരിപാടി വിവിധ പ്രദേശങ്ങളില്‍ വ്യത്യസ്ത ദിനങ്ങളിലായി നടത്തണം'
Nov 23, 2019, 19:25 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23.11.2019) കേന്ദ്രീകൃതമായി നടക്കുന്ന കേരള സ്‌കൂള്‍ കലോത്സവത്തെ വികേന്ദ്രീകരിച്ച് സംഘടിപ്പിക്കണമെന്നും അതിലൂടെ കൂടുതല്‍ ആഴത്തിലുള്ള കലാപരിപോഷണം സാധ്യമാവുമെന്നും മാധ്യമ സെമിനാറില്‍ നടന്ന ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും അഭിപ്രായപ്പെട്ടു.
നിലവില്‍ ഒരു പ്രദേശത്തെ കേന്ദ്രീകരിച്ച് ചുരുങ്ങിയ ദിവസങ്ങളില്‍ നടക്കുന്ന കേരള സ്‌കൂള്‍ കലോത്സവം പരിപാടികളുടെ ബാഹുല്യത്താല്‍ വീര്‍പ്പുമുട്ടുന്ന അവസ്ഥയുണ്ട്. ഇത് മറികടക്കാന്‍ വിവിധ പ്രദേശങ്ങളില്‍ വ്യത്യസ്ത ദിനങ്ങളിലായി നടത്തണം. സംസ്ഥാനത്ത് നിലവിലുള്ള വിവിധ അക്കാദമികളുടെ പിന്തുണയോടെ വിവിധ വിഭാഗങ്ങളായി കലോത്സവത്തെ വികേന്ദ്രീകരിക്കുകയാണെങ്കില്‍ പ്രത്യേക കലാകൂട്ടായ്മകള്‍ രൂപീകരിച്ച് കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും കൂടുതല്‍ പിന്തുണ ലഭിക്കുകയും ആഴത്തിലുള്ള കലാസ്വാദനം സാധ്യമാവുകയും ചെയ്യുമെന്ന് ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.
Keywords: news, kalolsavam, kasaragod, Kanhangad, school, Need to decentralize the School Kalotsavam