Concern | ‘റാഗിംഗ്: വിദ്യാർത്ഥികൾക്കിടയിൽ ബോധവൽക്കരണം അനിവാര്യം’
മൊഗ്രാൽ ദേശീയവേദി റാഗിംഗിനെതിരെ. സ്കൂളുകളിൽ ബോധവൽക്കരണം അനിവാര്യം.
മൊഗ്രാൽ: (KasargodVartha) ജില്ലയിലെ ചില സ്കൂളുകളിൽ ഇപ്പോഴും റാഗിംഗ് എന്ന ക്രൂര വിനോദം അക്രമണങ്ങളിലേക്ക് തിരിയുന്നത് ശിക്ഷാവിധികളെ കുറിച്ച് വിദ്യാർത്ഥികൾക്കുള്ള അറിവില്ലായ്മ മൂലമാണെന്ന് മൊഗ്രാൽ ദേശീയവേദി വാർഷിക ജനറൽ ബോഡി യോഗം അഭിപ്രായപ്പെട്ടു.
ജില്ലയിൽ ഏതാനും സ്കൂളുകളിലാണ് ഇത്തരത്തിൽ റാഗിംഗ് കേസുകൾ എല്ലാവർഷവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സീനിയർ വിദ്യാർത്ഥികൾ പലപ്പോഴും ജൂനിയർ വിദ്യാർത്ഥികളോട് കാട്ടുന്ന ക്രൂരത വലിയ സംഘർഷത്തിലേക്കാണ് നീങ്ങുന്നത്. ഇത് തടയാൻ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റികൾ ഉണർന്നു പ്രവർത്തിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗം ദേശീയവേദി ഗൾഫ് പ്രതിനിധി ഹമീദ് സ്പിക് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി റിയാസ് കരീം സ്വാഗതം പറഞ്ഞു. എംഎ അബ്ദുൽ റഹ്മാൻ സുർത്തിമുല്ല, അബ്ദുല്ല ഹിൽടോപ്പ്, ടിഎം ശുഹൈബ്, സെഡ് എ മൊഗ്രാൽ, എകെ അലി, ഹമീദ് പെർവാഡ്, എഎം സിദ്ധീഖ് റഹ്മാൻ, ദേശീയവേദി ഭാരവാഹികളായ അഷ്റഫ് പെർവാഡ്, അബ്ദുല്ലക്കുഞ്ഞ് നട് പ്പളം, പിഎം മുഹമ്മദ് കുഞ്ഞി ടൈൽസ്, ബിഎ മുഹമ്മദ് കുഞ്ഞി എന്നിവർ ആശംസകൾ നേർന്നു. റിയാസ് മൊഗ്രാൽ വാർഷിക റിപ്പോർട്ടും, എച്ച്എം കരീം വരവ് -ചിലവ് കണക്കും അവതരിപ്പിച്ചു. എം മാഹിൻ മാസ്റ്റർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ചടങ്ങിൽ വെച്ച് മൊഗ്രാൽ ഗവ. സ്കൂൾ പിടിഎ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട അഷ്റഫ് പെർവാഡ്, വൈസ് പ്രസിഡണ്ട് ലത്തീഫ് കൊപ്പളം എന്നിവരെ ഷാൾ അണിയിച്ച് അനുമോദിച്ചു.
പുതിയ ഭാരവാഹികൾ:
ടി കെ അൻവർ (പ്രസിഡണ്ട്)
മുഹമ്മദ് അബ്ക്കോ, എംജിഎ റഹ്മാൻ (വൈസ് പ്രസിഡണ്ട്മാർ)
എം എ മൂസ (ജനറൽ സെക്രട്ടറി)
അഷ്റഫ് സാഹിബ്, ബിഎ മുഹമ്മദ് കുഞ്ഞി (ജോയിൻ സെക്രട്ടറിമാർ)
പിഎം മുഹമ്മദ് കുഞ്ഞി ടൈൽസ് (ട്രഷറർ)
#ragging #schoolviolence #awareness #education #Kerala #Moghal #studentsafety