ബോവിക്കാനം ടൗണില്‍ ടാക്‌സി സ്റ്റാന്‍ഡ് അനുവദിക്കണം: എസ് ടി യു
Oct 18, 2016, 12:54 IST
ബോവിക്കാനം: (www.kasargodvartha.com 18/10/2016) ബോവിക്കാനം ടൗണില്‍ ടാക്‌സി സ്റ്റാന്‍ഡ് അനുവദിക്കണമെന്ന് എസ് ടി യു മോട്ടോര്‍ ആന്റ് എഞ്ചിനീയറിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ ബോവിക്കാനം യൂണിറ്റ് ജനറല്‍ ബോഡി യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ടൗണ്‍ നവീകരണത്തിന്റെ ഭാഗമായി പതിറ്റാണ്ടുകളായി ഓട്ടോ റിക്ഷ സ്റ്റാന്റായും മറ്റു ടാക്‌സി സ്റ്റാന്റുകളായും ഉപയോഗിച്ചിരുന്ന ഏരിയകള്‍ അധികാരികളുടെ നിര്‍ദ്ദേശ പ്രകാരം അല്‍പം മാറ്റി സ്ഥാപിക്കുകയും തുടര്‍ന്ന് ഈ പ്രദേശങ്ങളില്‍ തന്നെ സ്റ്റാന്‍ഡ് നിയമപരമായി അനുവദിക്കാമെന്ന് അധികൃതര്‍ തത്വത്തില്‍ അംഗീകരിക്കുകയും ചെയ്തിരുന്നുവെങ്കിലും ടൗണ്‍ നവീകരണം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടുവെങ്കിലും അധികൃതര്‍ നല്‍കിയ വാഗ്ദാനം പാലിക്കാത്തതില്‍ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി.
അടിയന്തിരമായി ഓട്ടോ റിക്ഷകള്‍ക്കും മറ്റു ടാക്‌സി വാഹനങ്ങള്‍ക്കും മുന്‍ തീരുമാനപ്രകാരം സ്റ്റാന്‍ഡ് അനുവദിക്കാന്‍ അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് ബന്ധപ്പെട്ടവരോട് യോഗം ആവശ്യപ്പെട്ടു.
എസ് ടി യു മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. എസ്.ടി.യു ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ ഷരീഫ് കൊടവഞ്ചി ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ഹാരിസ് ബോവിക്കാനം അധ്യക്ഷത വഹിച്ചു. ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി സുബൈര്‍ മാര മുഖ്യപ്രഭാഷണം നടത്തി. മാഹിന്‍ മുണ്ടക്കൈ, ഹനീഫ് ബോവിക്കാനം, അഷ്‌റഫ് മുന്നി എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: സത്താര്‍ (പ്രസിഡന്റ്), അഷ്‌റഫ് കടയ്ക്കാല്‍, ഖാദര്‍ നാഗന്‍, സിദ്ദീഖ് ജബരിക്കുളം (വൈസ് പ്രസിഡന്റ്), അഹമ്മദ് മൂലടുക്കം (ജന. സെക്രട്ടറി), അമ്മി അഷ്‌റഫ്, ഫാറൂഖ് മൂലടുക്കം, ഹനീഫ നെല്ലിക്കട്ട (ജോ. സെക്രട്ടറി), ഹംസ പന്നടുക്കം (ട്രഷറര്‍).
Keywords: Kasaragod, Kerala, Bovikanam, STU, Town, Auto, Taxi, Stand, Development, New, Office Bearers, Shareef kodavanjhi, Inauguration,