തൃക്കരിപ്പൂര്‍ സബ് ട്രഷറി മൂന്ന് മാസത്തിനുള്ളില്‍ ആരംഭിച്ചില്ലെങ്കില്‍ പ്രക്ഷോഭം
Jul 2, 2012, 08:12 IST
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂരിലെ നിര്‍ദ്ദിഷ്ട സബ് ട്രഷറി മൂന്ന് മാസത്തിനകം സര്‍ക്കാര്‍ ആരംഭിച്ചില്ലെങ്കില്‍ സര്‍വ്വകക്ഷി നേതൃത്വത്തില്‍ യോജിച്ച പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട് എ.ജി.സി. ബഷീര്‍ പറഞ്ഞു.തൃക്കരിപ്പൂര്‍ പ്രസ് ഫോറം സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലുണ്ടായിരുന്ന ഏകാംഗ ട്രഷറി പൂട്ടാന്‍ ഉത്തരവിറക്കിയത് ഇടതു സര്‍ക്കാറാണെന്നും യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഈ ഉത്തരവിന്റെ വെളിച്ചത്തില്‍ ട്രഷറി പൂട്ടിയത് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ശരീഫ് കൂലേരി അധ്യക്ഷത വഹിച്ചു. ഡോ. വി.പി.പി. മുസ്തഫ, എ. മുകുന്ദന്‍ പ്രസംഗിച്ചു.
Keywords: Sub treasury, Trikaripur, Kasaragod