ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വാങ്ങണം
Apr 26, 2016, 10:17 IST
കാസര്‍കോട്: (www.kasargodvartha.com 26.04.2016) നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും റേഡിയോ, ടെലിവിഷന്‍ തുടങ്ങിയ മാധ്യമങ്ങളില്‍ പരസ്യം നല്‍കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ അറിയിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തിറക്കുന്ന ലഘുലേഖകളുടെയും പോസ്റ്ററിന്റെയും പുറത്ത് അച്ചടിക്കുന്ന ആളിന്റെയും പ്രസാധകന്റെയും പേരും മേല്‍വിലാസവും ഉണ്ടായിരിക്കണം.
അച്ചടിച്ച ശേഷം ഈ പ്രഖ്യാപനത്തോടൊപ്പം അച്ചടിരേഖയുടെ പകര്‍പ്പ് സഹിതം പ്രസ്സുടമ നിശ്ചിത ഫോറത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സമര്‍പ്പിക്കണം. ഇതിന്റെ ലംഘനം ശിക്ഷിക്കപ്പെടാവുന്ന കുറ്റമാണ്.
Keywords: Kasaragod, Election 2016, District Collector, Radio, Television, Media, Advertisment, Permission, Poster, Press, Punishment,Voilation.

Keywords: Kasaragod, Election 2016, District Collector, Radio, Television, Media, Advertisment, Permission, Poster, Press, Punishment,Voilation.