city-gold-ad-for-blogger

കലക്ടര്‍ സ്ഥലം അനുവദിച്ചാല്‍ കാസര്‍കോട് നഗരത്തില്‍ മൂത്രപ്പുരയ്ക്ക് ഫണ്ട് അനുവദിക്കാമെന്ന് എംഎല്‍എ; പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് ഒഴിവാക്കാനും സംവിധാനം വേണം

കാസര്‍കോട്: (www.kasargodvartha.com 06.10.2016) തുറസ്സായ സ്ഥലത്ത് മലമൂത്രവിസര്‍ജനം നടത്തുന്നത് ഓഴിവാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയത് പോലെ പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് ഒഴിവാക്കാനും സംവിധാനം ഒരുക്കണമെന്ന് കാസര്‍കോട് എംഎല്‍എ എന്‍ എ നെല്ലിക്കുന്ന് ആവശ്യപ്പെട്ടു. 38 പഞ്ചായത്തുകളിലായി 12,689 ശുചിമുറികള്‍ നിര്‍മിച്ച് കാസര്‍കോടിനെ സംസ്ഥാനത്തെ നാലാമത്തെ ഒഡിഎഫ് (ഓപണ്‍ ഡെഫിക്കേഷന്‍ ഫ്രീ) ജില്ലയായി പ്രഖ്യാപിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎല്‍എ.

ഒഡിഎഫ് പദ്ധതി പോലെ തന്നെ ഒയുഎഫ് (ഓപണ്‍ യൂറിനേഷന്‍ ഫ്രീ) പദ്ധതിയും നടപ്പിലാക്കണം. ഇതിനായി കാസര്‍കോട് നഗരത്തില്‍ സ്ഥലം കലക്ടര്‍ അനുവദിച്ചാല്‍ എംഎല്‍എ ഫണ്ടില്‍ നിന്നും തുക അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തുറസ്സായ മല വിസര്‍ജനം പോലെ തന്നെ തുറസായ സ്ഥലത്ത് മൂത്രമൊഴിക്കുന്നതും നാടിന്റെ പ്രധാന പ്രശ്‌നമാണ്. ഇതിനായി അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് സ്ഥലം ലഭിക്കാത്തതാണ് പലപ്പോഴും ഫണ്ടുകള്‍ അനുവദിക്കുന്നതിന് തടസമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ നഗരത്തിലെത്തുന്ന സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ക്ക് വലിയ ആശ്വാസമാകും.

കലക്ടര്‍ സ്ഥലം അനുവദിച്ചാല്‍ കാസര്‍കോട് നഗരത്തില്‍ മൂത്രപ്പുരയ്ക്ക് ഫണ്ട് അനുവദിക്കാമെന്ന് എംഎല്‍എ; പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് ഒഴിവാക്കാനും സംവിധാനം വേണം

Keywords:  kasaragod, Kerala, District Collector, N.A.Nellikunnu, MLA, Public-toilet, ODF, Project, ODU, Open Defication Free, Open Urination Free, Land.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia