എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം: സുപ്രീം കോടതി വിധി പൂര്‍ണമായി നടപ്പാക്കാന്‍ ഇനി വേണ്ടത് 201 കോടി രൂപ
Dec 8, 2019, 10:47 IST
കാസര്‍കോട്: (www.kasargodvartha.com 08.12.2019) എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതി വിധി പൂര്‍ണമായി നടപ്പാക്കാന്‍ ഇനി വേണ്ടത് 201.06 കോടി രൂപയെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍. 102 കിടപ്പുരോഗികള്‍ക്ക് 5 ലക്ഷം വീതം നല്‍കുന്നതിനായി 5.10 കോടി രൂപ ആവശ്യമാണ്. 326 ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്ക് 16.30 കോടിയും 988 ഭിന്നശേഷിക്കാര്‍ക്ക് 19.76 കോടിയും, 580 അര്‍ബുദരോഗികള്‍ക്ക് 1.16 കോടിയും ഇനി വേണം. മറ്റുള്ള 2966 പേര്‍ക്ക് 148.30 കോടി രൂപയുമാണ് ഇനി നല്‍കാനുള്ളതെന്ന് എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് മന്ത്രി അറിയിച്ചു.
ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയിലുള്ളത് 6728 പേരാണ്. ഇതില്‍ 371 കിടപ്പ് രോഗികളാണ്. 1499 ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍, 1189 ഭിന്നശേഷിക്കാര്‍, 699 അര്‍ബുദരോഗികള്‍, മറ്റുള്ളവര്‍ 2970 പേര്‍ എന്നിങ്ങനെയാണ് വിവിധ ഗ്രൂപ്പുകളായി തരം തിരിച്ചിട്ടുള്ളത്. ഇവര്‍ക്കെല്ലാമായി ഇതുവരെ ചെലവഴിച്ചത് 220,72,32,964 രൂപയാണ്.
എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുന്നതിന് പദ്ധതി തയാറായി. പടന്നക്കാട് കാര്‍ഷിക കോളജിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ പദ്ധതിയുടെ രൂപരേഖ അസോസിയേറ്റ് ഡീന്‍ ഡി.പി.ആര്‍ സുരേഷ് അവതരിപ്പിച്ചു. കീടനാശിനിയിലേക്ക് ആല്‍ക്കഹോളിക് ഹൈഡ്രോക്‌സൈഡ് കലര്‍ത്തി രാസ സംസ്‌കരണം നടത്തിയാണ് നിര്‍വീര്യമാക്കുക എന്നും ഇതിനായി കാര്‍ഷിക കോളജില്‍ കോണ്‍ക്രീറ്റ് ടാങ്ക് നിര്‍മിക്കുമെന്നും അദേഹം അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, kasaragod, court order, Endosulfan, Minister, College, Need not more 201 crore to implement endosulfan judgment