'അമ്മയ്ക്കും കുഞ്ഞി'നും ശാപമോക്ഷം: പത്തുലക്ഷം കൂടി വേണമെന്ന്: കാനായി
Aug 7, 2012, 13:32 IST
![]() |
Kanayi Kunhiraman |
20 ലക്ഷം രൂപയുടെ അടങ്കല്‍ ചെലവില്‍ ശില്പം പൂര്ത്തിയാക്കാനായരുന്നു നേരത്തേയുള്ള തീരുമാനം. എന്നാല്‍ കാനായി ശില്പനിര്മ്മാണം തുടങ്ങിയതോടെയാണ് 20 ലക്ഷത്തില്‍ കാര്യം നടക്കില്ലെന്ന ഉറപ്പായത്. ഇതിനകം 17.5 ലക്ഷത്തോളം രൂപ ചെലവായി. അതിനിടയിലാണ് ബാക്കിയുള്ള തുകകൊണ്ട് ശില്പം പൂര്‍ത്തിയാക്കാനാകില്ലെന്ന് കാണിച്ച് കുറഞ്ഞത് പത്തുലക്ഷം രൂപ കൂടി വേണമെന്നുമുള്ള ശില്പി കാനായി കുഞ്ഞിരാമന്റെ അപേക്ഷ ജില്ലാ പഞ്ചായത്തിന്റെ മുന്നിലെത്തിയത്.
നേരത്തെ പത്തുലക്ഷംരൂപ സംഭാവനയായാണ് ജില്ലാ പഞ്ചായത്ത് കണ്ടെത്തിയത്. രണ്ടുലക്ഷം രൂപ യുവജനക്ഷേമ ബോര്‍ഡും നല്‍കി. ബാക്കി ജില്ലാ പഞ്ചായത്തും കണ്ടെത്തി. ഇപ്പോള്‍ പൊതുവിനിയോഗനിധിയില്‍നിന്ന് പത്തുലക്ഷം രൂപ കൂടി വിനിയോഗിക്കാനാണ് സര്‍ക്കാറിന് അപേക്ഷ നല്‍കുന്നത്.
സീറോ വേസ്റ്റ് കാസര്‍കോട്പദ്ധതി നടപ്പാക്കുന്നതിന് നാല് സ്ഥിരം തസ്തികകള്‍ അനുവദിക്കുന്നതിനും ജില്ലാ പഞ്ചായത്ത് സര്‍ക്കാറിലേക്ക് അപേക്ഷ നല്‍കും. ജില്ലാ വികസനവുമായി ബന്ധപ്പെട്ടുള്ള പ്രഭാകരന്‍കമ്മീഷന്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണിത്. എന്‍വയണ്‍മെന്റല്‍ എന്‍ജിനിയര്‍, സോഷ്യല്‍ മൊബിലൈസര്‍, കോഓര്‍ഡിനേറ്റര്‍, അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ തസ്തികകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് അപേക്ഷ നല്‍കുന്നത്. ലോകത്തിനു മാതൃകയായ സീറോ വേസ്റ്റ്പദ്ധതി ജില്ലയില്‍ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കാനാണ് പ്രഭാകരന്‍കമ്മീഷന്‍ ലക്ഷ്യമിടുന്നത്.
Keywords: Kasaragod, District-Panchayath, Vidya Nagar, Kanayi Kunhiraman, Sculpture