'കോട്ടിക്കുളം റെയില്‍വേ സ്‌റ്റേഷനില്‍ കൂടുതല്‍ സൗകര്യം വേണം'
Jul 12, 2012, 16:33 IST
പാലക്കുന്ന്: അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായ ബേക്കല്‍ കോട്ടയുടെ സമീപത്തുള്ള കോട്ടിക്കുളം റെയില്‍വേ സ്‌റ്റേഷനില്‍ ആവശ്യമായ അടിസ്ഥാനം സൗകര്യം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സിപിഎം പാലക്കുന്ന് ലോക്കല്‍ കമ്മിറ്റി റെയില്‍വേ പാലക്കാട് ഡിവിഷന്‍ മാനേജര്‍ പിയൂഷ് അഗര്‍വാളിന് നിവേദനം നല്‍കി.
വെസ്റ്റ് കോസ്റ്റ്, പരശുറാം എന്നിവയ്ക്ക് സ്‌റ്റോപ്പ് അനുവദിക്കണമെന്നും റെയില്‍വേ മേല്‍പ്പാലം നിര്‍മാണപ്രവൃത്തി ഉടന്‍ ആരംഭിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. കോട്ടിക്കുളം റെയില്‍വേ സ്‌റ്റേഷന്‍ സന്ദര്‍ശിക്കാനെത്തിയ പിയൂഷ് അഗര്‍വാളിന് പി ഇസ്മായില്‍, വി ആര്‍ ഗംഗാധരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.

Keywords: Kasaragod, Railway station, Kuttikol, Palakunnu, Bekal, CPM.