city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുമ്പള-കളത്തൂര്‍ റൂട്ടില്‍ കെ എസ് ആര്‍ ടി സി ബസ് അനുവദിക്കണം: എസ് എസ് എഫ്

ഉളുവാര്‍: (www.kasargodvartha.com 15/11/2016) നിരവധി യാത്രക്കാരും നൂറുകണക്കിന് വിദ്യാര്‍ഥികളും ദിവസേന യാത്രചെയ്യുന്ന കുമ്പള-കളത്തൂര്‍ റൂട്ടിലെ യാത്ര പ്രശ്‌നത്തിന് പരിഹാരമെന്നോണം കെ എസ് ആര്‍ ടി സി ബസ് അനുവദിക്കണമെന്ന് ഉളുവാര്‍ യുണിറ്റ് എസ് എസ് എഫ് പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.


കുമ്പള-കളത്തൂര്‍ റൂട്ടില്‍ കെ എസ് ആര്‍ ടി സി ബസ് അനുവദിക്കണം: എസ് എസ് എഫ്ഉളുവാര്‍, കളത്തൂര്‍, കൊടിയമ്മ, ബംബ്രാണ തുടങ്ങിയ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നാടുകളുല്‍പ്പെടെ യുള്ള നിരവധി സ്ഥലങ്ങളില്‍ നിന്നും പുറം നാടുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളും സാധാരണക്കാരും  യാത്ര ചെയ്യുന്ന ഈറൂട്ടില്‍ വേണ്ടത്ര ബസ് സൗകര്യം ഇല്ലാത്തത് നാട്ടുകാരുടെ ഒരു തീരാ ദുരിതമായി മാറിയിരിക്കുകയാണ്. ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സുകള്‍ തന്നെ മണിക്കൂറുകള്‍ ഇടവിട്ടാണ് സര്‍വീസ് നടത്തുന്നത്. ഇതിനെല്ലാം ശാശ്വത പരിഹാരമെന്നോണം വിദ്യാര്‍ഥികള്‍ക്ക്  യാത്ര ചെയ്യാന്‍ സ്റ്റുഡന്‍സ് ഒണ്‍ലി ബസ് സര്‍വീസ് നടത്തണമെന്നും ആവശ്യത്തിനുള്ള കെ എസ് ആര്‍ ടി സി ബസ് അനുവദിക്കണമെന്നും എസ് എസ് എഫ് ആവശ്യപ്പെട്ടു.

യുണിറ്റ് മുന്‍ പ്രസിഡന്റ് ശരഫുദ്ദീന്റെ അധ്യക്ഷതയില്‍ ഇര്‍ഷാദ് മുഹ്യുദ്ദീന്‍ നഗര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തു. മുനീര്‍ കൊടുവ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

മുഹമ്മദ് റഹീസ് (പ്രസിഡണ്ട്), ഷറഫുദ്ദീന്‍, മഹ്ഫൂസ് (വൈസ് പ്രസിഡന്റ്), അബ്ദുല്‍ നിയാസ് (ജനരല്‍ സെക്രട്ടറി), ഷഫീഖ്, റഹൂഫ് (ജോ. സെക്രട്ടറി), റഹീം എം കെ (ഫിനാന്‍സ് സെക്രട്ടറി) എന്നിവരെ തെരഞ്ഞടുത്തു.



Keywords: Kasaragod, SSF, Bus, KSRTC, Student, Workers, Uluwar Unit, Confrerence, Irshad Muhyudheen Nagar, Need KSRTC Bus in Kumbala- Kalathoor Root.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia