city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് എഫ് എം റേഡിയോ നിലയം യാഥാര്‍ത്ഥ്യമാക്കണം: കാസര്‍കോട് സാഹിത്യവേദി

കാസര്‍കോട്:  (www.kasargodvartha.com 09/11/2016) കുറെക്കാലമായി ജില്ലക്കാരുടെ ആവശ്യമാണ് കാസര്‍കോട് എഫ് എം നിലയം സ്ഥാപിക്കുക എന്നത്. കണ്ണൂരില്‍ എഫ് എം നിലയം ഉണ്ടെങ്കിലും കാസര്‍കോട് ജില്ലക്കാര്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നില്ല. ജില്ലയിലെ പല എഴുത്തുകാരും പ്രഗത്ഭരും കണ്ണൂര്‍ ആകാശവാണി നിലയില്‍ വിവിധ പ്രോഗ്രാമുകള്‍ അവതരിപ്പിക്കുമ്പോള്‍ ഇവിടെയുള്ള സഹൃദയര്‍ക്ക് ശ്രവിക്കാനാവുന്നില്ല എന്ന തിരിച്ചറിവില്‍ നിന്നാണ് സാഹിത്യവേദി ഈ ആവശ്യവുമായി മുന്നോട്ടു പോകുന്നത്.

കാസര്‍കോട് എഫ് എം റേഡിയോ നിലയം യാഥാര്‍ത്ഥ്യമാക്കണം: കാസര്‍കോട് സാഹിത്യവേദിആദ്യപടിയെന്ന നിലയില്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിവേദനം നല്‍കാനും തുടര്‍ന്ന് വിവിധ പ്രതിഷേധ പ്രക്ഷോഭ പരിപാടികള്‍ നടത്താനും സാഹിത്യവേദി നിര്‍വ്വാഹക സമിതി യോഗം തീരുമാനിച്ചു. 19 ന് കരിച്ചേരി പെര്‍ളടുക്കം ടാഷ്‌കോ ഹാളില്‍ നടക്കുന്ന 'കാവ്യപാഠശാല' കവിതാ ക്യാമ്പ് വിജയിപ്പിക്കാനും 26 ന് വൈകുന്നേരം 5 മണിക്ക് പ്രശസ്ത എഴുത്തുകാരന്‍ എം എ റഹ്മാന്റെ 'ഓരോ ജീവനും വിലപ്പെട്ടതാണ്' എന്ന പുസ്തകം ചര്‍ച്ച ചെയ്യാനും തീരുമാനിച്ചു.

വൈസ് പ്രസിഡണ്ട് നാരായണന്‍ പേരിയ അദ്ധ്യക്ഷത വഹിച്ചു. പത്മനാഭന്‍ ബ്ലാത്തൂര്‍, വി വി പ്രഭാകരന്‍, എ എസ് മുഹമ്മദ്കുഞ്ഞി, ടി എ ഷാഫി, അഷ്‌റഫലി ചേരങ്കൈ, വേണു കണ്ണന്‍, അഹമ്മദ് അലി കുമ്പള, സി എല്‍ ഹമീദ്, ഇബ്രാഹിം അങ്കോല, റഹീം ചൂരി എന്നിവര്‍ സംസാരിച്ചു. സാഹിത്യവേദി സെക്രട്ടറി ജി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ സ്വാഗതവും മധൂര്‍ ഷെരീഫ് നന്ദിയും പറഞ്ഞു.

Keywords: Kasaragod, FM, Sahithyavedi, Radio Station, Kannur FM Station, Petition, Protest Programmes, Taksho Hall, MA Rahman, Book, Disscussion.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia