ഇ-മണല്‍: പരാതിയെ കുറിച്ച് അന്വേഷണം വേണമെന്നാവശ്യം
Sep 7, 2012, 11:04 IST
കാസര്‍കോട്: ചളിയങ്കോട് കടവില്‍ ഇ-മണല്‍ ശുപാര്ശക്കിടയാക്കിയ പരാതിക്കാരന്റെ വ്യക്തിശുദ്ധിയെക്കുറിച്ച് കലക്ടര്‍ അന്വേഷിക്കണമെന്ന് കടവ് സമിതിയംഗം മനോജ് പള്ളിപ്പുറം വാര്‍ത്താ ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
വികസന സമിതി നേതാവ് ഇക്കാര്യത്തില്‍ കലക്ടര്‍ക്ക് നല്കിയ പരാതിയെകുറിച്ച് വ്യക്തമായ അന്വേഷണം വേണമെന്ന് മനോജ് ആവശ്യപ്പെട്ടു. നൂറുകണക്കിന് പൂഴി തൊഴിലാളികളുടെയും ലോറി ഡ്രൈവര്‍മാരുടെയും തൊഴില്‍ പ്രശ്നമാണ് ഇ-മണല്‍ സംവിധാനം ഏര്പെടുത്തിയാല് ഉണ്ടാകാന്‍ പോവുന്നത്.
കടവ് നടത്തിപ്പില്‍ അഴിമതിയുണ്ടെന്ന ആരോപണം വ്യാജമാണെന്നും കടവ് സമിതിയോട് പണം ആവശ്യപ്പെട്ടിരുന്നതായും മനോജ് കുറ്റപ്പെടുത്തി. വന്‍കിട മണല്കടത്തുക്കാരെ സംരക്ഷിക്കുന്ന സമീപനമാണ് ജില്ലാ ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. പാവപ്പെട്ട തൊഴിലാളികളെ ദ്രോഹിക്കുന്ന അധികൃതരുടെ സമീപനം തിരുത്തണമെന്നും കടവ് സമിതി അംഗം ആവശ്യപ്പെട്ടു.

Keywords: Kasaragod, Sand, Chalayyangod, District Collector, Driver, Worker, Kerala, Press conference, Manoj Pallippuram