city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'എന്‍ഡോസള്‍ഫാന്‍ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് അടിയന്തിര ചികിത്സ നല്‍കണം'

കാസര്‍കോട്: (www.kasargodvartha.com 19.04.2017)എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിനു വേണ്ടി നടത്തിയ പ്രത്യേക മെഡിക്കല്‍ ക്യാമ്പില്‍ പരിശോധനക്കത്തിയ മുഴുവന്‍ രോഗികള്‍ക്കും അടിയന്തിര ചികിത്സയും സഹായവും നല്‍കണമെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സര്‍ക്കാറിനോടാവശ്യപ്പെട്ടു. അതിര്‍ത്തികള്‍ വരക്കാതെ അര്‍ഹരരായ ദുരിതബാധിതരുടെ പട്ടിക ഉടന്‍ പ്രഖ്യാപിക്കണമെന്നും യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

ഹൈഡ്‌റോ പലാസിസക്കെം ബാധിച്ച നൂറുക്കണക്കിന് കുട്ടികള്‍ക്ക് അടിയന്തിര ചികിത്സ ആവശ്യമാണെന്നത് പരിശോധനക്കെത്തിയ ഡോക്ടര്‍മാര്‍ തന്നെ നിര്‍ദ്ദേശിച്ച സാഹചര്യം ഗൗരവമായി കണക്കിലെടുക്കാനും പീഡിത മുന്നണി യോഗം ആരോഗ്യ വകുപ്പിനോടാവശ്യപ്പെട്ടു.

'എന്‍ഡോസള്‍ഫാന്‍ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് അടിയന്തിര ചികിത്സ നല്‍കണം'
ചീമേനിയില്‍ നടന്ന എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ്

സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന്റെ പേരില്‍ നൂറ്റി പത്ത് പേര്‍ക്ക് മാത്രമാണ് സഹായധനം നല്‍കിയത്. ബാക്കി വരുന്നവര്‍ക്ക് ഏപ്രില്‍ പത്തിനു മുമ്പ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചത് നടക്കാത്തതില്‍ യോഗം ഖേദം രേഖപ്പെടുത്തി. പട്ടികയില്‍ പെട്ട മുഴുവന്‍ ദുരിതബാധിതര്‍ക്കും സാമ്പത്തിക സഹായവും ചികിത്സയും മറ്റാനുകൂല്യങ്ങളും നല്‍കാനാണ് ദേശീയ മനുഷ്യാവകാര കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ലിസ്റ്റില്‍ പെട്ടിട്ടും മൂവായിരത്തിലധികം പേരെ സഹായം ലഭിക്കുന്നതില്‍ നിന്നും ഒഴിവാക്കിയത് നീതീകരിക്കാനാവില്ലെന്നും യോഗം വിലയിരുത്തി. 2010 ല്‍ നടന്ന പ്രത്യേക മെഡിക്കല്‍ ക്യാമ്പില്‍ നിന്നും അതിര്‍ത്തി വരക്കാതെ മൂന്ന് മുനിസിപ്പാലിറ്റിയടക്കം 27 പഞ്ചായത്തുകളില്‍ നിന്നായി 4182 പേരെ കണ്ടെത്തുകയും 2012 ജനുവരി 12 ന് 2453 പേര്‍ക്ക് അഞ്ച് ലക്ഷവും 1729 പേര്‍ക്ക് മൂന്ന് ലക്ഷവും നല്‍കാനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത് (G. 0 (MS) No: O7/2012/H& FWD). ഇത് അട്ടിമറിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് യോഗം വിലയിരുത്തി.

പിന്നീട് നടന്ന മെഡിക്കല്‍ ക്യാമ്പിലൂടെ കണ്ടെത്തിയവരടക്കം 5848 പേരാണ് നിലവില്‍ പട്ടികയിലുള്ളത് (മരണപ്പെട്ടവരുടെ എണ്ണം വേറെയും). ഇനിയും ദുരിതബാധിതര്‍ക്ക് സമരങ്ങളേറ്റെടുക്കാനുള്ള സാഹചര്യം ഉണ്ടാക്കരുെതെന്ന് യോഗം സര്‍ക്കാറിനെ ഓര്‍മ്മപ്പെടുത്തി. കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ നേരില്‍ കാണാന്‍ യോഗം തീരുമാനിച്ചു.

മുനീസ അമ്പലത്തറ അധ്യക്ഷത വഹിച്ചു. ഡോ: അംബികാസുതന്‍ മാങ്ങാട്, പി പി കെ പൊതുവാള്‍, ടി കെ ഗോവിന്ദന്‍, കെ കൊട്ടന്‍, ശാന്ത എം, നസീമ എം കെ, പ്രേമചന്ദ്രന്‍ ചോമ്പാല, മിസിരിയ ചെങ്കള, ഇസ്മാഈല്‍ പള്ളിക്കര, സ്റ്റീഫന്‍, അശോക് റൈ എം, സിബി അലക്‌സ്, രാമകൃഷ്ണന്‍ വാണിയമ്പാറ, രാഘവന്‍ ചന്തേര, കെ ടി ബിന്ദു മോള്‍, വിനോദ് ദേലമ്പാടി എന്നിവര്‍ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതവും അബ്ദുള്‍ ഖാദര്‍ ചട്ടഞ്ചാല്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, News, Endosulfan-victim, Treatment, Emergency, Need emergency treatment for Endosulfan victims.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia